NEWS

എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്പനശാലകളായി

Newage News

19 Feb 2021

കൊച്ചി:14 സപ്ലൈകോ വില്പനശാലകളുടെ ഉദ്ഘാടനം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവ്വഹിച്ചതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്പനശാലകളായി. സമ്പൂർണ വില്പനശാല പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു.

അടിസ്ഥാനസൗകര്യങ്ങൾക്ക് പരിമിതിയുളള ഇടമലക്കുടി, വട്ടവട എന്നീ രണ്ട് പഞ്ചായത്തുകളിൽ മൊബൈൽ മാവേലി സ്റ്റോറുകളുടെ പ്രവർത്തനം ആരംഭിച്ചതോടെ കഴിഞ്ഞ അഞ്ചു വർഷത്തിനുളളിൽ പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താനായെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് സപ്ലൈകോയ്ക്ക് 1611 വില്പന കേന്ദ്രങ്ങളായി. അഞ്ച് വർഷത്തിനിടെ 98 പുതിയ വില്പനശാലകളും നവീകരിച്ച് മോടി കൂട്ടിയ 194 വില്പനശാലകളും സപ്ലൈകോ തുറന്നു.

ഉദ്ഘാടനത്തിൽ വിവിധ കേന്ദ്രങ്ങളിലായി എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഡി.കെ. മുരളി, സി.കെ. ശശീന്ദ്രൻ, എം.സ്വരാജ്, എൻ.എ നെല്ലിക്കുന്ന് എന്നിവരും പി .ജെ. ജോസഫ്, എസ് . രാജേന്ദ്രൻ എന്നിവർ ഓൺലൈൻ വഴിയും അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി ഓൺലൈൻ വഴി മുഖ്യപ്രഭാഷണം നടത്തി. സി.എം.ഡി അലി അസ്ഗർ പാഷയും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

തിരുവനന്തപുരം പേട്ട സൂപ്പർ മാർക്കറ്റ്, നെടുമങ്ങാട് നന്ദിയോട് സൂപ്പർ മാർക്കറ്റ്, എറണാകുളം മരട് സൂപ്പർ മാർക്കറ്റ്, മണ്ണാർക്കാട് പുത്തൂർ മാവേലി സ്റ്റോർ, കൽപ്പറ്റ വെങ്ങാപ്പളളി മാവേലി സൂപ്പർ സ്റ്റോർ, തൊടുപുഴ ആലക്കോട് സൂപ്പർ മാർക്കറ്റ്, ഉടുമ്പന്നൂർ സൂപ്പർ മാർക്കറ്റ്, ദേവികുളം മാവേലി സ്റ്റോർ, പളളിവാസൽ സൂപ്പർമാർക്കറ്റ്, കാസർകോഡ് ജില്ലയിൽ മധൂർ ഉളിയത്തടുക്ക, കുംബഡ്‌ജെ ജയനഗർ , മൊഗ്രാൽപുത്തൂർ ബദർ നഗർ മാവേലി സ്റ്റോറുകൾ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം മൂന്നാർ ഡിപ്പോയ്ക്ക് കീഴിൽ ഇടമലക്കുടി, വട്ടവട പഞ്ചായത്തുകളിലേക്കുളള മൊബൈൽ മാവേലിസ്റ്റോറുകളുടെ ഫ്‌ളാഗ് ഓഫും നടന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ