CORPORATE

മുത്തൂറ്റ് സമരത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു; പൊതുജനാഭിപ്രായം എതിരാകുന്നതിൽ സർക്കാരിന് ആശങ്ക, സിഐറ്റിയു കടുത്ത സമ്മർദ്ധത്തിൽ

10 Sep 2019

ന്യൂഏജ് ന്യൂസ്, കൊച്ചി: മുത്തുറ്റിലെ സിഐടിയു സമരം ക്രമസമാധാന പ്രശ്നമായി മാനേജ്മെൻറ് ഉന്നയിച്ചതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലായതായി സൂചന. സമരത്തിനിടയിൽ സിഐടിയു നടത്തിയ അതിക്രമങ്ങൾ പൊതുജനങ്ങൾക്കിടയിൽ വലിയ എതിർ വികാരം ഉണ്ടാക്കിയതായാണ് സർക്കാരിന്റെ വിലയിരുത്തൽ. കോടതി ഉത്തരവ് പോലും വകവയ്ക്കാതെ സമരത്തിനിടയിൽ ജീവനക്കാരെ തടഞ്ഞതും ആക്രമിച്ചതും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. 

ദേശിയ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തത്, കേരളത്തിന്റെ നിക്ഷേപക അന്തരീക്ഷത്തെക്കുറിച്ച് രാജ്യമെമ്പാടും മോശം പ്രതിഛായ ഉണ്ടാക്കി. മുഖ്യമന്ത്രി വളരെ മാന്യമായും, മിതമായും വിഷയത്തിൽ ഇടപെട്ട് സംസാരിച്ചതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി നേരിട്ട് ഇക്കാര്യത്തിൽ മറ്റ് അനുനയ ശ്രമങ്ങൾ നടത്തുന്നുണ്ട്. സ്ഥിതി കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടാവരുതെന്ന് പാർട്ടിക്കും നിർബന്ധമുണ്ട്. 

സമരത്തിൽ സിഐടിയുവിന് പിന്നോട്ട് പോകേണ്ടി വരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.



Related News


Special Story