ECONOMY

കാർഷിക വായ്പാ തിരിച്ചടവിന് കേന്ദ്രത്തോട് സാവകാശം ചോദിച്ച് കേരളം

Newage News

29 May 2020

തിരുവനന്തപുരം: കർഷകരുടെ വായ്പാ തിരിച്ചടവിന് കേന്ദ്രത്തോട് സാവകാശം ചോദിച്ച് കേരളം. കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ എടുത്ത കാർഷിക വായ്പയുടെ തിരിച്ചടവിനാണ് സാവകാശം തേടിയത്.

കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലാത്തവർ എടുത്ത കാർഷിക വായ്പയുടെ തിരിച്ചടവിന് ഓഗസ്റ്റ് 31 വരെ സാവകാശം നൽകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമാറിനോട് ആവശ്യപ്പെട്ടിട്ടതായി മുഖ്യമന്ത്രി അറിയിച്ചു. കുറഞ്ഞ പലിശ നിരക്കിൽ കാർഷിക വായ്പ തിരിച്ചടയ്ക്കുന്നതിന് ലോക്ക്ഡൗൺ കണക്കിലെടുത്ത് ജൂൺ 30 വരെ സാവകാശം നൽകണമെന്ന് മാർച്ചിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് മെയ് 31 വരെ കേന്ദ്രം കാലാവധി നീട്ടിയിരുന്നു. എന്നാൽ കിസാൻ ക്രെഡിറ്റ് കാർഡില്ലാത്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. സ്വർണം പണയം വച്ചും മറ്റും കൃഷി വായ്പയെടുത്തവർ ഇതു കാരണം കൂടിയ പലിശ നൽകേണ്ടി വരും. അതുകൊണ്ടാണ് കിസാൻ ക്രെഡിറ്റ് കാർഡില്ലാത്തവരുടെ വായ്പാ തിരിച്ചടവിന് കൂടുതൽ സമയം ആവശ്യപ്പെട്ടത്.

ഇതിന് പുറമെ എല്ലാവർക്കും ഇന്റർനെറ്റ് ഉറപ്പാക്കുന്ന കെ ഫോൺ പദ്ധതി ഈ വർഷം ഡിസംബറിൽ തന്നെ പ്രാവർത്തികമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖലയായിരിക്കും കെ ഫോൺ എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇന്റർനെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ അടിസ്ഥാനത്തിൽ പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്, കെ ഫോൺ പദ്ധതി ആവിഷ്‌കരിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ