TECHNOLOGY

ലോക്ക്ഡൌൺ കാലത്ത് സ്‍മാർട്ട്ഫോൺ ഉപയോക്താക്കളുടെ താല്പര്യങ്ങളെക്കുറിച്ചുള്ള സിഎംആർ പഠനം ശ്രദ്ധേയമാകുന്നു

Newage News

18 Sep 2020

പുതിയ കാലക്രമത്തിൽ റിമോട്ടായി ജോലി ചെയ്യുന്നതും വീടിനകത്തു തന്നെ ആയിരിക്കുന്നതുമാണ് പതിവ് രീതികൾ. ഇത് ആളുകൾക്കിടയിൽ ഓൺലൈൻ വീഡിയോ ഉപയോഗം വലിയ അളവിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. തത്ഫലമായി, ആളുകളിൽ നിന്ന് സമ്പന്നമായ സ്‍മാർട്ട്ഫോൺ ഓഡിയോ ക്വാളിറ്റിയ്ക്കുള്ള ഡിമാൻഡും വർദ്ധിച്ചു.

മാറുന്ന ഉപഭോക്തൃ രീതികൾ മനസ്സിലാക്കാൻ, മാർക്കറ്റ് റിസർച്ചിലെ മുൻനിര സ്ഥാപനമായ സൈബർ മീഡിയ റിസർച്ച് (സിഎംആർ), പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ആളുകൾക്ക് അങ്ങേയറ്റം മികച്ച ഓഡിയോ വീഡിയോ അനുഭവങ്ങൾ നൽകുന്ന ഡോൾബിയുമായി പങ്കാളിത്തം സൃഷ്ടിച്ചു. “What Audio Means for Indian Smartphone users?” (ഇന്ത്യൻ സ്‍മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഓഡിയോ എന്നാൽ എന്താണ്?) എന്ന് പേരിട്ട സർവേയിലൂടെ സ്‍മാർട്ട്ഫോണുകൾക്കുള്ള ഓഡിയോ സംബന്ധിച്ച ഉൾക്കാഴ്ച്ചകളും ഡോൾബി അറ്റ്മോസ് പോലുള്ള നെക്സ്റ്റ് ജനറേഷൻ ഓഡിയോ ടെക്നോളജിയ്ക്ക് നൽകുന്ന മുൻഗണനയും വെളിവായി.

"സമയം മാറുന്നതിന് അനുസരിച്ച് സ്‍മാർട്ട്ഫോൺ ഓഡിയോയിൽ വരുന്ന കൺസ്യൂമർ സെന്‍റിമെന്‍റുകൾ മനസ്സിലാക്കാൻ സർവേ ഫലങ്ങൾ ഞങ്ങളെ സഹായിച്ചു. ഡോൾബി അറ്റ്മോസിനെക്കുറിച്ചും അത് ഉള്ളടക്ക അനുഭവത്തിൽ ഓഡിയോ ക്വാളിറ്റി എങ്ങനെ മെച്ചപ്പെടുത്തുന്നു എന്നുമുള്ള ധാരണ ആളുകൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. മ്യൂസിക്, എപ്പിസോഡിക് കണ്ടന്‍റ്, ഗെയ്‍മിംഗ്, യുജിസി തുടങ്ങിയ ഉള്ളടക്കങ്ങളുടെ ഉപഭോഗത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ഉപഭോക്താക്കൾ ഇപ്പോൾ ആഗ്രഹിക്കുന്നത് മികച്ച കേൾവി അനുഭവമാണ്. ഡോൾബി പോലുള്ള ഇൻഡസ്ട്രി ലീഡിംഗ് ഇന്നൊവേഷനുകൾ കൺസ്യൂമർ ആസ്‍പിരേഷനുകൾ പൂർത്തിയാക്കുന്നതാണ്" - സിഎംആർ, ഹെഡ്-ഇൻഡസ്ട്രി ഇന്‍റലിജൻസ് ഗ്രൂപ്പ് ഹെഡ്, പ്രഭു റാം പറഞ്ഞു.

ന്യൂഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബാംഗ്ളൂർ, അഹമ്മദാബാദ് തുടങ്ങിയ ആറ് നഗരങ്ങളിൽ നടത്തിയ പഠനത്തിലൂടെ ഇന്ത്യക്കാർ എങ്ങനെ ഉള്ളടക്ക ഉപഭോഗം നടത്തുന്നുവെന്നും ശബ്ദ ക്വാളിറ്റിക്ക് നൽകുന്ന പ്രാധാന്യവും അടുത്ത സ്‍മാർട്ട്ഫോൺ വാങ്ങുമ്പോൾ പരിഗണിക്കുന്ന ഘടകങ്ങളും അറിയാനാണ് ശ്രമിച്ചത്. മെച്ചപ്പെട്ട ഓഡിയോ അനുഭവത്തിനായി ഡോൾബി അറ്റ്മോസ് അനിവാര്യമാണെന്നാണ് പഠനത്തിലൂടെ ബോധ്യമായത്.

പഠനത്തിലെ ചില കണ്ടെത്തലുകൾ:

സ്‌മാർട്ട്ഫോണുകളിലെ ഡോൾബി അറ്റ്മോസ് ടെക്നോളജിയെക്കുറിച്ചും അത് ഓഡിയോ അനുഭവങ്ങൾ എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നും 75% സ്‍മാർട്ട്ഫോൺ ഉപയോക്താക്കളും അറിവുള്ളവരാണ്.

ഓഡിയോ ക്വാളിറ്റി എക്‍സ്‍പീരിയൻസിന് ഡോൾബി അറ്റ്മോസ് ഉള്ള കണ്ടന്‍റാണ് ആളുകൾ ആഗ്രഹിക്കുന്നത്. ഡോൾബി അറ്റ്മോസ് ഉള്ളപ്പോഴാണ് സിനിമകളും എപ്പിസോഡിക് കണ്ടന്‍റുകളും കൂടുതൽ നന്നായി ആസ്വദിക്കാനാകുന്നതെന്ന് യഥാക്രമം 82% ആളുകളും 77% ആളുകളും കരുതുന്നു.

മെച്ചപ്പെട്ട ഓഡിയോ അനുഭവം കൂടുതൽ കണ്ടന്‍റ് ഉപഭോഗത്തിലേക്ക് നയിക്കുന്നു. ഉദാഹരണത്തിന്, (70%) ഉപഭോക്താക്കളും കരുതുന്നത് ഡോൾബി അറ്റഅമോസ് ഓവറോൾ ലിസനിംഗ് എക്‌സ്‍പീരിയൻസ് വർദ്ധിപ്പിക്കുന്നുവെന്നും 81 ശതമാനം ആളുകളും കണ്ടന്‍റ് കൺസംപ്ഷൻ കൂട്ടുമെന്നും കരുതുന്നു.

അഞ്ചിൽ നാല് പേരും ഗെയ്‍മിംഗിൽ ഓഡിയോ ഉപയോഗിക്കുന്നു, ഡോൾബി അറ്റ്മോസിന് അനുഭവം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അവർ കരുതുന്നു.

84% സ്‍മാർട്ട്ഫോൺ ഉപയോക്താക്കളും (ഏഴിൽ ആറു പേരും) വിശ്വസിക്കുന്നത്, ഏത് മ്യൂസിക്/വീഡിയോ സർവീസ് സബ്‍സ്ക്രിപ്ഷനാണ് എടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ഡോൾബി അറ്റ്മോസ് ആയിരിക്കുമെന്നാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ