LAUNCHPAD

ഫ്ളിപ്കാർട്ടും ആക്സിസ് ബാങ്കും സഹകരിച്ച് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നു; നിങ്ങളെ കാത്തിരിക്കുന്നത് കൂടുതൽ ആനുകൂല്യങ്ങൾ

12 Jul 2019

ന്യൂഏജ് ന്യൂസ്, ഇ-കൊമേഴ്സ് വിപണിയായ ഫ്ളിപ്കാർട്ടും ആക്സിസ് ബാങ്കും സഹകരിച്ച് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നു. ഓൺലൈൻ, ഓഫ് ലൈൻ ഉപയോഗങ്ങൾക്ക് പരിധിയില്ലാത്ത കാഷ്ബാക്കുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ഈ കാർഡ് മാസ്റ്റർകാർഡുമായി ചേർന്നാണ് പുറത്തിറക്കുന്നത്. 

ഫ്ളിപ്കാർട്ട്, മൈൻത്ര, 2ഗുഡ് എന്നിവയിൽ നിന്ന് കൂടുതൽ കാഷ്ബാക്കും മെയ്ക്ക് മൈ ട്രിപ്, ഗോയ്ബിബോ, ഊബർ, പി.വി.ആർ, ഗാന, ക്യൂർഫിറ്റ്, അർബൻക്ലാപ് തുടങ്ങിയ മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അധിക ആനുകൂല്യങ്ങളും ലഭിക്കും. വായ്പയ്ക്ക് അർഹതയുള്ളവരേയും ഇതുവരെ വായ്പകളെടുക്കാത്തവരേയും ലക്ഷ്യമിട്ടാണിത്.



Related News


Special Story