LAUNCHPAD

വീട്ടിലിരിപ്പ് സർഗാത്മകമാക്കാൻ 'കോക്രി'; 'കൊറോണക്കാലത്തെ ക്രിയേറ്റിവിറ്റി'

Newage News

27 Mar 2020

ബംഗളുരു: വീട്ടിലിരുന്ന് ബോറടിക്കുന്നവർ ശ്രദ്ധിക്കുക. നിങ്ങളുടെ സർഗ്ഗ ശേഷി പങ്കുവയ്ക്കാൻ ഒരിടം ബംഗളുരുവിലെ ഒരു പറ്റം ടെക്കികൾ തുറന്നിരിക്കുന്നു. പേര് കോക്രി. പാട്ടു പാടിയും, ചിത്രം വരച്ചും ഒക്കെ നിങ്ങളുടെ ഉള്ളിലെ കലാപരതയെ പുറത്തെടുക്കാം. കോക്രിയെന്നാൽ കൊറോണക്കാലത്തെ ക്രീയേറ്റിവിറ്റി.

ചുരുങ്ങിയ ദിവസം കൊണ്ട് ഗ്രൂപ്പ് ഹിറ്റായി. അംഗങ്ങളുടെ എണ്ണം മണിക്കൂർ വച്ച് കൂടി വരുന്നു. പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ റൂമിൽ ഇരിക്കുന്ന ടെക്കികൾക്കും, വീട്ടിലിരിക്കുന്ന കുട്ടികൾക്കുമെല്ലാം മാനസിക സമ്മർദ്ദം ഏറും. തിരക്കിട്ട ജീവിത ശൈലിയിൽ നിന്നുള്ള വലിയ യു ടേൺ അവരെ സമ്മർദ്ദത്തിലാക്കുന്നത് സ്വാഭാവികം. അതിനൊരു പരിഹാരമായാണ് കോക്രിയുടെ തുടക്കം. 

യാത്രകളുടെ കൂട്ടുകാരായ ലെറ്റ് ഗോ ഫോർ എ ക്യാമ്പ് അംഗങ്ങളാണ് കോക്രിയെന്ന ആശയത്തിന് പിന്നിലും. 

ചിത്രം വരക്കാം, ആഭരണങ്ങളുണ്ടാക്കാം, നൃത്തം ചവിട്ടാം, പട്ടു പാടാം അങ്ങിനെ എന്തും ആവാം. കോക്രി എന്ന ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യണമെന്ന് മാത്രം. ഒന്നും ചെയ്യാതെ വീട്ടിൽ  കൊറോണക്കാലത്തിനു ശേഷവും മാനസിക പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സമയം കൂടുതൽ സർഗാത്മകമാക്കി ഉപയോഗിക്കുകയെന്ന ലക്ഷ്യമാണ് ഈ മുൻകൈക്ക് പിന്നിലെന്ന് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ച ഗീതു മോഹൻദാസ് പറയുന്നു. കശ്മീരിൽ നിന്നുള്ളവർ പോലും വീട്ടിലെ വിനോദങ്ങൾ പങ്കുവയ്ക്കാൻ കോക്രിയിൽ എത്തുന്നുണ്ട്.

ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ സന്ദർശിക്കുക https://www.facebook.com/groups/580570472668517/

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story