LAUNCHPAD

കോൾഗേറ്റ് വേദ്ശക്തി അണുക്കളെ കൊല്ലുന്ന മൌത്ത് സ്പ്രേ അവതരിപ്പിച്ചു

Newage News

29 Oct 2020

ഡൽഹി: രാജ്യത്തെ ഓറൽ കെയർ രംഗത്തെ വിപണിനേതൃത്വമുള്ള കോൾഗേറ്റ് പാൽമോലീവ് (ഇന്ത്യ) ലിമിറ്റഡ്, വേദ്ശക്തി മൌത്ത് പ്രൊട്ടക്റ്റ് സ്പ്രേ അവതരിപ്പിച്ചു. പോക്കറ്റിൽ വളരെ എളുപ്പത്തിൽ കൊണ്ടു നടക്കാവുന്ന ഈ സ്പ്രേ നിങ്ങളുടെ വായിൽ അണുക്കൾ രൂപപ്പെടുന്നത് തടയുന്നു.

നമ്മുടെ വായിൽ ലക്ഷക്കണക്കിന് അണുക്കളുണ്ട്. നമ്മൾ ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും പോലുള്ള ദൈനംദിന ജീവിതചര്യകളുമായി മുന്നോട്ടു പോകുമ്പോൾ ഈ അണുക്കൾ വായിൽ പെരുകിക്കൊണ്ടിരിക്കുകയാണ്. വായ് അനങ്ങാതിരിക്കുമ്പോഴും ഉമുനീര് ഇറക്കുമ്പോഴും വരെ ഇവ പെരുകുന്നു. ഇങ്ങനെ അണുക്കൾ പെരുകുന്നത് കൊണ്ട് പല പ്രശ്നങ്ങളുമുണ്ടാകുന്നു. പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നതും വായിൽ ഇൻഫെക്ഷനുകൾ ഉണ്ടാകുന്നതും ദുർഗന്ധം ഉണ്ടാകുന്നതുമൊക്കെ ഇവയിൽ ചിലതാണ്.

കോൾഗേറ്റ് വേദ്ശക്തി മൌത്ത് പ്രൊട്ടക്റ്റ് സ്പ്രേ നിർമ്മിച്ചിരിക്കുന്നത് ക്ലോവ്, സ്റ്റാർ അനിസെ, ഫെന്നൽ, മിന്റ് പോലുള്ള ശക്തമായ ആയുർവ്വേദ ചേരുവകൾ ചേർത്താണ്. നിങ്ങൾ ഓരോ തവണയും വേദ്ശക്തി മൌത്ത് പ്രൊട്ടക്റ്റ് സ്പ്രേ ഉപയോഗിക്കുമ്പോഴും, അത് വായിലുള്ള അണുക്കളെ തൽക്ഷണം കൊല്ലുന്നു.

വേദ്ശക്തി മൌത്ത് പ്രൊട്ടക്റ്റ് സ്പ്രേ വായിലുള്ള അണുക്കളെ കൊല്ലുന്നു എന്ന് മാത്രമല്ല മിന്റി സോൻഫ് ഫ്ളേവറിലൂടെ ദീർഘനേരം നീണ്ടു നിൽക്കുന്ന ഫ്രഷ്നസും നൽകുന്നു. ഓറൽ കെയറിൽ പുതിയൊരു വിഭാഗം തന്നെ സൃഷ്ടിക്കുന്ന കോൾഗേറ്റ് വേദ്ശക്തി മൌത്ത് പ്രൊട്ടക്റ്റ് സ്പ്രേയുടെ 100 സ്പ്രേകളിൽ കൂടുതൽ നൽകുന്നൊരു ബോട്ടിലിന് വില 99 രൂപയാണ്.

"നമ്മൾ വീട്ടിലായിരിക്കുമ്പോൾ, വായിൽ നിരന്തരം പെരുകിക്കൊണ്ടിരിക്കുന്ന അണുക്കളെ നിയന്ത്രിക്കൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. കോൾഗേറ്റ് വേദ്ശക്തി മൌത്ത് സ്പ്രേ ബ്രേക്ക്ത്രൂ ഇന്നൊവേഷനാണ്. നിങ്ങളുടെ വായിലെ അണുക്കളെ ഇത് തൽക്ഷണം കൊല്ലുകയും വായിലെ ദുർഗന്ധം മിന്റ് സോഫ് ഫ്ളേവറിലൂടെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പോക്കറ്റിലോ പേഴ്സിലോ എളുപ്പത്തിൽ കൊണ്ടുനടക്കാം. നിങ്ങൾ ചെയ്യേണ്ടത് വേദ്ശക്തി സ്പ്രേ ഉപയോഗിച്ചു നിങ്ങളുടെ വായിലെ അണുക്കളെ അകറ്റുകയാണ്' - കോൾഗേറ്റ് പാൽമോലീവ് (ഇന്ത്യ) ലിമിറ്റഡ്, മാർക്കറ്റിംഗ്, വൈസ് പ്രസിഡന്റ്, അരവിന്ദ് ചിന്താമണി പറഞ്ഞു.

ആ കരോ, ജേംസ് കോ നാ കരോ (ഒറ്റ സ്പ്രേയിൽ അണുക്കളെ ഇല്ലാതാക്കൂ) എന്ന ആശയം പങ്കുവെയ്ക്കുന്ന ടിവിസി കോൾഗേറ്റ് ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻസ് പാർട്ണർ റെഡ്ഫ്യൂസ് WPP ആശയവത്ക്കരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് എവിടെയും എപ്പോഴും അവരുടെ വായിൽ അണുക്കൾ പെരുകുന്നത് തടയാം എന്നതാണ് പരസ്യം മുന്നോട്ടു വെയ്ക്കുന്ന ആശയം. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story