ECONOMY

സിഡ്‌കോ പാര്‍ക്കുകളിലെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതി രൂപീകരിക്കും: മന്ത്രി ഇ പി ജയരാജന്‍

Newage News

01 Jul 2020

തിരുവനന്തപുരം: കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്(സിഡ്‌കോ) കീഴിലെ വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് സമിതിയെ നിയോഗിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ചെറുകിട വ്യവസായികളുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡവലപ്പ്മെന്റ് ഏരിയ, ഡവലപ്പ്‌മെന്റ് പ്ലോട്ടുകളില്‍ സംരംഭകര്‍ക്ക് അനുവദിക്കുന്ന ഭൂമിയുടെ പൂര്‍ണ്ണ അവകാശത്തെ സംബന്ധിച്ച നയരൂപീകരണത്തിന് റവന്യൂ, നിയമ, തദ്ദേശസ്വയംഭരണ വകുപ്പുകളുമായി വ്യവസായവകുപ്പ് കൂടിയാലോചിക്കും.

സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കാണ് കേരളത്തില്‍ സാധ്യത കൂടുതല്‍. നിരവധി തൊഴിലവസരങ്ങളും ഈ മേഖലയില്‍ സൃഷ്ടിക്കാനാവും. ഈ രംഗത്തെ ശക്തിപ്പെടുത്താനാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതും പുതിയ നിയമം നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. നിരവധി ആളുകള്‍ എംഎസ്എംഇ മേഖലയില്‍ നിക്ഷേപം നടത്തി. സംസ്ഥാനം ഇപ്പോള്‍ നിക്ഷേപസൗഹൃദമാണ്. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വിപണിയില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ സംരംഭകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ 3434 കോടിയുടെ വ്യവസായ ഭദ്രതാ പാക്കേജ് പ്രഖ്യാപിച്ചു. കേരളാ ബാങ്ക് മുഖേന നബാര്‍ഡിന്റെ 225 കോടി ചെറുകിട സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Committee to be set up at Sidco Parks for finding issues; Minister

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ