Newage News
21 Oct 2020
ഇന്റര്‍നെറ്റ് സെര്‍ച്ച് കുത്തക നിലനിര്‍ത്താന്‍ കോംപറ്റീഷന്‍ നിയം ലംഘിച്ചെന്നാരോപിച്ച് ഗൂഗിളിനെതിരെ കേസെടുത്ത് അമേരിക്ക. യു.എസ് ഗവണ്മെന്റിന്റെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഓരോ വര്‍ഷവും തങ്ങളുടെ സെര്‍ച്ച് എഞ്ചിന് ബ്രൗസറുകളില്‍ ഡീഫാള്‍ട്ട് ഓപ്ഷന് ആയി നിലനിര്‍ത്തുന്നതിനായി ബില്യണ്‍ ഡോളറാണ് ഗൂഗിള്‍ ചെലവാക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.ഇത്തരം ഡീലുകള്‍ ഇന്റര്‍നെറ്റ് ഗേറ്റ് കീപ്പര്‍ എന്ന സ്ഥാനം ഗൂഗിളിന് നല്‍കിയിരിക്കുന്ന നിലയാണ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയിലെ 80 ശതമാനം സെര്‍ച്ചുകളും നടക്കുന്നത് ഗൂഗിളിലാണ്. ഉപയോക്താക്കളുടെ അവസരങ്ങള്‍ കുറച്ചും, സ്വകാര്യതയും ഡാറ്റ സംരക്ഷണവും ഇല്ലാതാക്കിയുമാണ് ഗൂഗിളിന്റെ ഡീലുകളെന്നും പരാതിയില്‍ പറയുന്നു.