ECONOMY

ജിഎസ്ടി നെറ്റ്‌വർക്കിൽ തകരാർ: പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യാനാകാതെ വ്യാപാരികളും വ്യവസായികളും

Newage News

22 Oct 2020

കൊച്ചി: ജിഎസ്ടി നെറ്റ്‌വർക്കിലെ പിഴവു മൂലം കേരളത്തിലെ വ്യാപാരികളും വ്യവസായികളും വീണ്ടും പ്രതിസന്ധിയിലായി. മാസംതോറും ഫയൽ ചെയ്യേണ്ട ജിഎസ്ടിആർ 3ബിയുടെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചെങ്കിലും ഒട്ടേറെപ്പേർക്ക് റിട്ടേൺ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസമായി ജിഎസ്ടി നെറ്റ്‌വർക് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നു വ്യാപാരികളും ടാക്സ് പ്രാക്ടീഷനർമാരും പറയുന്നു. ഓരോ മാസവും 11 നു മുൻപായി ജിഎസ്ടിആർ–1 ഫയൽ ചെയ്തെങ്കിൽ മാത്രമേ ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ കഴിയൂ. പുതിയതായി വന്ന ജിഎസ്ടിആർ2ബി സംവിധാനവും വ്യാപാരികളെ  ദുരിതത്തിലാക്കുകയാണ്.

തിരക്കു താങ്ങാൻ കഴിയാതെ വെബ്സൈറ്റ്

ജിഎസ്ടി സംവിധാനം നടപ്പാക്കി മൂന്നര വർഷത്തോടടുക്കുമ്പോഴും നെറ്റ്‌വർക്കിലെ ഗുരുതര പ്രശ്നങ്ങൾക്കു പരിഹാരമില്ല. വിവിധ റിട്ടേണുകളുടെ ഫയലിങ്ങിനോട് അടുത്ത ദിവസങ്ങളിലെല്ലാം നെറ്റ്‌വർക് തകരാറിലാകുകയാണ്. ഒരേ സമയം സൈറ്റിൽ ഉൾക്കൊള്ളാവുന്ന ആളുകളുടെ പരിധി വർധിപ്പിക്കണമെന്നു നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ജിഎസ്ടി പ്രാക്ടീഷണർമാർ പറയുന്നു. 3ബി ഫയൽ ചെയ്യാത്ത വ്യാപാരികൾ ഇനി പിഴ നൽകണം.

വലച്ച്  2ബി സംവിധാനം

ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കണമെങ്കിൽ ഓരോ മാസവും 11–ാം തീയതിക്കു മുൻപായി സപ്ലൈയർമാരും 11–ാം തീയതി തന്നെ വ്യാപാരികളും വ്യവസായികളും ജിഎസ്ടിആർ –1 ഫയൽ ചെയ്യണമെന്ന നിബന്ധന (2ബി ഫോം ഫയലിങ്) ഈ മാസം പ്രാവർത്തികമായി. 11നു മുൻപേ റിട്ടേൺ ചെയ്തവർക്കും നെറ്റ്‌വർക്കിലെ തകരാർ മൂലം ഫയലിങ് നടത്താൻ കഴിഞ്ഞിട്ടില്ല.

ഇക്കാരണത്താൽ ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ കഴിയാത്തവരും ഒട്ടേറെയുണ്ട്. നികുതി കൊടുത്തു വാങ്ങിയ ഉൽപന്നങ്ങൾക്കു വീണ്ടും നികുതിയടയ്ക്കേണ്ട സാഹചര്യവുമുണ്ടാകുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ജിഎസ്ടിആർ2ബിയിൽ വരുന്നതു പരിഗണിക്കാതെ ലഭ്യമായ ബില്ലുകളുടെ അടിസ്ഥാനത്തിൽ ഇൻപുട്ട് എടുക്കാമെന്ന ഉത്തരവുണ്ടായിരുന്നെങ്കിലംു ഇത് ഓഗസ്റ്റ് മാസത്തോടെ അവസാനിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ