ECONOMY

മോദി സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്; 'ലേലം ഒഴിവാക്കി 50 വര്‍ഷത്തേക്ക് ധാതുഖന പാട്ടം നൽകിയത് വഴി ഖജനാവിന് നാല് ലക്ഷം കോടി നഷ്ട്ടം സംഭവിച്ചു'

10 Sep 2019

ന്യൂഏജ് ന്യൂസ്, ന്യൂഡല്ഹി: മോദി സര്ക്കാരിനെതിരെ അഴിമതി ആരോപണവുമായി കോണ്ഗ്രസ്. 358 ധാതുക്കളുടെ ഖനനം ലേലം ചെയ്യാതെ 50 വര്ഷത്തേക്ക് പാട്ടക്കാലാവധി നീട്ടി നല്കിയതിലൂടെ പൊതുഖജനാവിന് നാല് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കോണ്ഗ്രസ് വക്താവ് പവന് ഖേര കുറ്റപ്പെടുത്തി. പാട്ടത്തിന് നല്കിയതിനെതിരായ ആരോപണങ്ങള്ക്ക് സുപ്രീംകോടതിയില് പോലും സര്ക്കാര് കൃത്യമായ മറുപടി നല്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

പാട്ടം ലഭിച്ച കമ്പനികള് ബിജെപിക്ക് വന് തുകസംഭാവന നല്കിയതിന് പ്രത്യുപകാരമായിട്ടാണ് 50 വര്ഷത്തേക്ക് പാട്ടക്കാലാവധി നീട്ടി നല്കിയതെന്നാണ് കോണ്ഗ്രസിന്റെ ആരോപണം. ഖനനം പാട്ടത്തിന് നല്കിയതിനെക്കുറിച്ച് സിഎജി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലൂടെ ബിജെപിക്ക് ലഭിച്ച രാഷ്ട്രീയ സംഭാവന എത്രയെന്ന് വെളിപ്പെടുത്താന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം.

2012 ലും 2014 ലും ധാതുക്കളുടെ ഖനനം ലേലത്തിലൂടെ നല്കുന്നതാണ് ഉചിതമായ മാര്ഗമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു. ലേലം ചെയ്യാതെ പാട്ടത്തിന് കൊടുത്തതിനെതിരായ ഹര്ജിയില് ഈ വര്ഷം ഏപ്രിലില് സുപ്രീംകോടതി കേന്ദ്ര സര്ക്കാരിന് നോട്ടീസ് അയച്ചെങ്കിലും ഇതുവരെയും മറുപടി നല്കിയിട്ടില്ലെന്നും പവന് ഖേര പറഞ്ഞു.

Content Highlights: congress-asks-cag-to-probe-mining-leases

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ