TECHNOLOGY

ആഗോള തലത്തില്‍ ഗാലക്സി എസ്21 ആദ്യമായി സ്വന്തമാക്കുന്നവരില്‍ ഇന്ത്യയിലെ ഉപഭോക്താക്കളും

Newage News

19 Jan 2021

ന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഗാലക്സി എസ്21 സീരീസിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു. അത്യാധുനിക പ്രോ-ഗ്രേഡ് ക്യാമറാ സിസ്റ്റം, സാംസങിന്റെ ഏറ്റവും തെളിച്ചമുള്ളതും ഇന്റലിജന്റുമായ ഡിസ്‌പ്ലേ എന്നിവയോടെയാണ് ഗാലക്സി എസ്21 വിപണിയിലെത്തുന്നത്. ഗാലക്സി എസ്21-ലൂടെ ഗാലക്സി എസ് സീരീസില്‍ നിങ്ങള്‍ക്ക് ആദ്യമായി എസ് പെന്‍ ഉപയോഗിക്കാനാകും എന്ന പ്രത്യേകതയുമുണ്ട്. ഗാലക്സി എസ് 21 അള്‍ട്രയ്ക്ക് അപ്‌ഗ്രേഡ് ചെയ്ത 108 എംപി പ്രോ സെന്‍സര്‍,  സാംസങിന്റെ ആദ്യത്തെ ഡ്യുവല്‍ ടെലി ലെന്‍സ് സിസ്റ്റമുള്ള 100X സ്‌പേസ് സൂം എന്നിവയുള്ള ക്വാഡ് റിയര്‍ ക്യാമറയുണ്ട്. ഗാലക്സി എസ്21 അള്‍ട്രയുടെ 5000 എംഎഎച്ച് ബാറ്ററി 30 മിനിറ്റില്‍ 50 ശതമാനം വരെ ചാര്‍ജ് കൈവരിക്കും. ലൈറ്റ് ഡിസൈനും കോംപാക്റ്റ് 6.2 ഇഞ്ച് ഡിസ്‌പ്ലേയും ആഗ്രഹിക്കുന്നവര്‍ക്കായി ഡിസൈന്‍ ചെയ്തിരിക്കുന്നതാണ് ഗാലക്സി എസ്21. ഗാലക്സി എസ്21+-ല്‍ എക്‌സ്പാന്‍ഡഡ് 6.7 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഗെയ്മര്‍മാര്‍ക്കും ബിംഗ് വാച്ചര്‍മാര്‍ക്കും അനുയോജ്യമായ വലിയ ബാറ്ററിയാണ് ഇതിലുള്ളത്.

ഗാലക്സി എസ്21 സീരീസിന്റെ മെച്ചപ്പെടുത്തിയ 8കെ സ്‌നാപ്പ്, 8കെ വീഡിയോ ഫൂട്ടേജില്‍ നിന്ന് ക്രിസ്റ്റല്‍ ക്ലിയര്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ നിങ്ങളെ അനുവദിക്കുന്നു. ഡയറക്ടേര്‍സ് വ്യൂ ഫീച്ചറിലൂടെ നിങ്ങളുടെ ബെസ്റ്റ് സ്റ്റോറി നന്നായി പറയാന്‍ പാകത്തിനുള്ള ഷോട്ട് തിരഞ്ഞെടുക്കാനും അവസരത്തിനൊത്ത് മാറാനും കാണാനുമൊക്കെ നിങ്ങളെ അനുവദിക്കുന്നു. വ്‌ളോഗര്‍ വ്യൂവിലൂടെ റിയല്‍ ടൈം റിയാക്ഷനുകള്‍ പകര്‍ത്തുന്നതിന് ഫ്രണ്ട്, റിയര്‍ ക്യാമറകളിലൂടെ ഒരേസമയം വീഡിയോ ക്യാപ്ച്ചര്‍ ചെയ്യാന്‍ നിങ്ങള്‍ക്കാകും. പുതിയ ഗാലക്സി ബഡ്സ് പ്രോയുമായി പെയര്‍ ചെയ്ത് നിങ്ങള്‍ക്ക് ആംബിയന്റ് സൌണ്ടും നിങ്ങളുടെ ശബ്ദവും ഒരേസമയം പകര്‍ത്താനാകും. എഐ പിന്തുണയുള്ള സിംഗിള്‍ ടേക്ക് ഫീച്ചറിലൂടെ ഒറ്റ ടാപ്പില്‍ നിരവധി സ്റ്റില്‍, വീഡിയോ ഫോര്‍മാറ്റുകള്‍ ക്യാപ്ച്ചര്‍ ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്നു. എസ് 21-ലുള്ള പുതിയ സൂം ലോക്ക് ഫീച്ചര്‍ കൈ കുലുങ്ങുന്നതു കൊണ്ടും മറ്റും ഉണ്ടാകുന്ന പതര്‍ച്ചകളെ കുറച്ച് വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ നിങ്ങളെ അനുവദിക്കുന്നു. ഗാലക്സി എസ്21, ഗാലക്സി എസ്21+ എന്നിവയില്‍ 30X സൂമില്‍ എഐ പിന്തുണയോടെ നിങ്ങളുടെ ഫോക്കല്‍ പോയിന്റ് ഫ്രെയിമിന്റെ മദ്ധ്യത്തില്‍ തന്നെ നിലനിര്‍ത്താന്‍ സാധിക്കന്നു. മൂന്ന് ഡിവൈസുകളും ഹൈപ്പര്‍ ഫാസ്റ്റ് 5ജി റെഡി ഫോണുകളാണ്. ഇവയ്ക്ക് ഊര്‍ജ്ജം നല്‍കുന്നത് സാംസങിന്റെ സ്വന്തം എക്സിനോട് 2100 ചിപ്പ്‌സെറ്റാണ്. ഗാലക്സി എസ്21 സീരീസ് ഫാന്റം ബ്ലാക്ക്, ഫാന്റം സില്‍വര്‍, ഫാന്റം വയലറ്റ്, ഫാന്റം വൈറ്റ്, ഫാന്റം ഗ്രേ, ഫാന്റം പിങ്ക് എന്നിങ്ങനെ ആറ് നിറങ്ങളില്‍ ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് സാംസങിന്റെ എക്സ്‌ക്ലൂസീവ് സ്റ്റോറുകളിലും റീട്ടെയില്‍ സ്റ്റോറുകളിലും samsung.com -ലും എല്ലാ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ഗാലക്സി എസ്21 പ്രീ-ബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും ഗാലക്സി സ്മാര്‍ട്ട് ടാഗ് സൌജന്യമായി ലഭിക്കുന്നു. ഒപ്പം 10000 രൂപ വരെയുള്ള ഇ-ഷോപ്പ് വൌച്ചറും ലഭിക്കുന്നു. സ്‌പെഷ്യല്‍ ഓഫറായി, പ്രീബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും ഗാലക്സി വാച്ച് ആക്റ്റീവ് 2 അല്ലെങ്കില്‍ ഗാലക്സി ബഡ്സ്+, ട്രാവല്‍ അഡാപ്റ്റര്‍ എന്നിവയുടെ കോമ്പോ ലഭിക്കുന്നു. ഇതു കൂടാതെ, ഉപഭോക്താക്കള്‍ക്ക് 10,000 രൂപയുടെ എച്ച്ഡിഎഫ്സി ബാങ്ക് ക്യാഷ്ബാക്ക് അല്ലെങ്കില്‍ 5,000 രൂപയുടെ അപ്‌ഗ്രേഡ് ബോണസ് ലഭിക്കും. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് ജനുവരി 25-ഓടെ ഡെലിവറി ലഭിച്ചു തുടങ്ങും. ജനുവരി 29 മുതലാണ് ഇന്ത്യയില്‍ ഗാലക്സി എസ്21 സീരീസിന്റെ വില്‍പ്പന ആരംഭിക്കുന്നത്.

ഗാലക്‌സി എസ്21 സീരീസിന്റെ ഇന്ത്യയിലെ വില

ഗാലക്‌സി എസ്21 (8+128ജിബി): 69999 രൂപ (ഫാന്റം വയലറ്റ്, വൈറ്റ്, പിങ്ക്, ഗ്രേ)

ഗാലക്‌സി എസ്21 (8+256 ജിബി): 73999 രൂപ (ഫാന്റം വയലറ്റ്, വൈറ്റ്, ഗ്രേ)

ഗാലക്‌സി എസ്21 + (8+128 ജിബി): 81999 രൂപ (ഫാന്റം വയലറ്റ്, സില്‍വര്‍, ബ്ലാക്ക്)

ഗാലക്‌സി എസ്21+ (8+256 ജിബി): 85999 രൂപ  (ഫാന്റം വയലറ്റ്, സില്‍വര്‍, ബ്ലാക്ക്)

ഗാലക്‌സി എസ്21  അള്‍ട്രാ (12+256 ജിബി): 105999 രൂപ (ഫാന്റം ബ്ലാക്ക്, സില്‍വര്‍)

ഗാലക്‌സി എസ്21  അള്‍ട്രാ (16+512 ജിബി): 116999 രൂപ (ഫാന്റം ബ്ലാക്ക്)

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ