Newage News
05 Dec 2020
ന്യൂഡൽഹി: ജനുവരി ഒന്നു മുതൽ കോണ്ടാക്ട്ലെസ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടിൽ തുകയുടെ പരിധി 2000 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയര്‍ത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്)വഴി 365 ദിവസവും 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യവും ദിവസങ്ങള്‍ക്കുള്ളില്‍ നിലവില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
തത്സമയം വന്‍കിട പണമിടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. നിലവില്‍ 24 മണിക്കൂറും ബാങ്ക് അവധി ദിവസങ്ങളിലും വന്‍തുക ഡിജിറ്റലായി കൈമാറാനുള്ള സൗകര്യമില്ല. ഇതിനാണ് മാറ്റം വരുന്നത്. എന്‍എഫ്എസ്, എന്‍ഇടിസി, ഐഎംപിഎസ്, റുപേ, യുപിഐ തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടപാടുകള്‍ എളുപ്പം പൂര്‍ത്തിയാക്കാന്‍ സമയം ദീര്‍ഘിപ്പിക്കുന്നതിലൂടെ സാധിക്കും.