ECONOMY

പാലാരിവട്ടം പാലത്തിൽ ഭാരവണ്ടികൾ കയറ്റി ഉറപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തും: സർക്കാരിനെ വെല്ലുവിളിച്ച് കോൺട്രാക്റ്റർമാരുടെ സംഘടന; തടഞ്ഞാൽ നിരാഹാര സമരമെന്നും പ്രഖ്യാപനം

13 Dec 2019

കൊച്ചി: ഹൈക്കോടതി നിർദേശിച്ച ലോഡ് ടെസ്റ്റ് സമയബന്ധിതമായി നടത്തിയില്ലെങ്കിൽ പാലാരിവട്ടം പാലത്തിൽ ഭാരവണ്ടികൾ കയറ്റി പാലത്തിന്റെ ഉറപ്പ് ജനങ്ങളെ തങ്ങൾ ബോധ്യപ്പെടുത്തുമെന്ന് കോൺട്രാക്റ്റർമാരുടെ സംഘടന. നവംബർ 21 നാണ് ലോഡ് ടെസ്റ്റിന് ഹൈക്കോടതി ഉത്തരവിട്ടത്. മൂന്നു മാസത്തിനകം ഭാര പരിശോധന നടത്തി റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ സർക്കാർ അതിന് തയാറായിട്ടില്ല. ഉത്തരവിനെതിരെ അപ്പീൽ പോകാനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് കാലാവധി തീരുന്ന ഫെബ്രുവരി 21 ന് തങ്ങൾ പാലത്തിൽ ഭാരവണ്ടി ഓടിച്ച് പാലത്തിന്റെ ഉറപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്. 

കൂടുതൽ ഭാരം വഹിക്കുന്ന വണ്ടികൾ നിറലോഡുകളുമായി പാലത്തിൽ കയറ്റും. തടഞ്ഞാൽ പാലം തുറക്കുന്നത് വരെ അനിശ്ചിതകാല  നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. സമരത്തിന് മുന്നോടിയായി ജനുവരി ഒന്നിന് കൊച്ചിയിൽ ജനകീയ കൺവെൻഷൻ നടത്തും. ജനുവരി 7 ന് മുഖ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും ഭീമ ഹർജി നൽകും. നിർമാണ തകരാർ കണ്ടെത്തിയതും, റിപ്പോർട്ട് ചെയ്തതും കരാറുകാരനാണ്. ഐഐടി നിർദേശിച്ചതനുസരിച്ച് 3 കോടി രൂപയുടെ അറ്റകുറ്റപ്പണികൾ അവർ ചെയ്തു. അവശേഷിക്കുന്ന തകരാറുകൾ സ്വന്തം ചെലവിൽ തീർക്കാൻ ഒരുക്കമാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഭാര പരിശോധന പരാജയപ്പെട്ടാൽ നിയമാനുസൃതമായ എല്ലാ നഷ്ടപരിഹാരങ്ങൾക്കും അവർ ഒരുക്കവുമാണ്. പാലം പൊളിക്കണമായിരുന്നെങ്കിൽ ഐഐടിയെക്കൊണ്ട് എന്തിനാണ് പഠനം നടത്തിച്ചത്. അറ്റകുറ്റപ്പണികൾ നടത്തേണ്ട കാര്യവും ഇല്ലായിരുന്നു. കരാർ വ്യവസ്ഥയിൽ പെടാത്ത ഒരു നഷ്ടപരിഹാരവും കരാറുകാരിൽ നിന്നും ഈടാക്കാൻ നിയമം അനുവദിക്കുന്നില്ല. അത് സർക്കാരിനറിയാം. സർക്കാർ ഇപ്പോൾ നീങ്ങുന്നത് രാഷ്ട്രീയ ലാഭത്തിനായി മാത്രമാണ്. ബല പരിശോധന തൃപ്തികരമെങ്കിൽ സർക്കാരിന് ഒരു അധികച്ചെലവും ഉണ്ടാകില്ല. ഫെബ്രുവരിയിൽ തന്നെ പൊതു ജനങ്ങൾക്ക് പാലം തുറന്നു കൊടുക്കുകയും ചെയ്യാം. പക്ഷെ പാലം പൊളിക്കുക എന്നത് സർക്കാർ അജണ്ടയായത്കൊണ്ടാണ് ഇപ്പോൾ കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്നതെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പിള്ളി ആരോപിച്ചു.

ചെന്നൈ ഐഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് തിരുത്തൽ നടപടികളാണ് സർക്കാർ കരാറുകാരനോട് ആവശ്യപ്പെട്ടത്. അത് തൃപ്തികരമാം വിധം നിർവഹിച്ചിട്ടുണ്ട്. അതിന് ശേഷം പ്രതികാര ബുദ്ധിയോടെ വിജിലൻസ് കേസെടുത്ത് കരാർ കമ്പനി ഉടമയെ മാസങ്ങളോളം ജയിലിലടച്ചു; സെക്യൂരിറ്റി തുക പിടിച്ചെടുക്കാൻ ശ്രമിച്ചു, കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. സത്യം തെളിയിക്കാൻ കോടതി നൽകിയ ലോഡ് ടെസ്റ്റിനുള്ള അവസരം പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. നീതി ലഭിക്കാൻ ഏതറ്റം വരെയും തങ്ങൾ പോകുമെന്നും അസോസിയേഷൻ വ്യക്തമാക്കി

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ