LAUNCHPAD

കേരളാ വിപണിയിലെ പ്രവർത്തനം ശക്തമാക്കാൻ സാംസങ്; 5 വർഷം വാറണ്ടിയുള്ള ഊർജ്ജക്ഷമത കൺവേർട്ടബിൾ 5 ഇൻ 1 ഏസികൾ അവതരിപ്പിച്ചു

Newage News

28 Mar 2021

ന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ് കേരളത്തിൽ 2021 ശ്രേണിയിലുള്ള എയർ കണ്ടീഷ്ണറുകൾ അവതരിപ്പിച്ചു. പുതുതായി അവതരിപ്പിച്ച ഉൽപ്പന്നങ്ങളിൽ മെച്ചപ്പെടുത്തിയ സ്മാർട്ട് കൺട്രോളുകളും പിഎം 1.0 ഫിൽറ്ററുകളുമുള്ള വിൻഡ് ഫ്രീ ഏസികളും 5 വർഷത്തെ സമഗ്രമായ വാറണ്ടിയും ട്രൈ-കെയർ ഫിൽറ്ററുകളുമുള്ള  കൺവേർട്ടിബിൾ 5 ഇൻ 1 ഇൻവേർട്ടർ ഏസികളും ഉൾപ്പെടുന്നു.

ഊർജ്ജക്ഷമതയുള്ളതും ആരോഗ്യ, ജീവിതശൈലി ഫീച്ചറുകളുള്ളതുമായ അത്യാധുനിക ടെക്നോളജികൾക്ക് ഈ മേഖലയിൽ കൂടുതൽ ആവശ്യക്കാരുണ്ട്. ഈ ഡിമാൻഡിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് സാംസങ് പുതിയ എയർ കണ്ടീഷ്ണറുകൾ അവതരിപ്പിച്ചിരിക്കുന്നത്. 

കേരളത്തിൽ സാംസങിന് മൊത്തത്തിലുള്ള ഏസി വിഭാഗത്തിൽ 3 ഇരട്ടി വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. വിൽപ്പനയിൽ 85 ശതമാനവും ഇൻവേർട്ടർ ഏസികളിൽ നിന്നാണ്.

2020-ൽ 5 സ്റ്റാർ ഏസികൾക്ക് കേരളത്തിലുള്ള ഡിമാൻഡ്, 2019-ലെ 20 ശതമാനത്തിൽ നിന്ന് 25 ശതമാനമായി വർദ്ധിച്ചിരുന്നു. 2021-ൽ ഇത് 33 ശതമാനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ട്രെൻഡ് മുന്നിൽ കണ്ടാണ് സാംസങ് 5 സ്റ്റാർ ഇൻവേർട്ടർ ഏസി ലൈൻഅപ്പിൽ 14 പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. 4 സ്റ്റാർ ഇൻവേർട്ടർ ഏസി വിഭാഗത്തിലേക്കും സാംസങ് ചുവടുവെച്ചിട്ടുണ്ട്.

ക്ലാസിലെ ഏറ്റവും മികച്ച ടെക്നോളജിയും ഇൻഡസ്ട്രി ഫസ്റ്റ് ഇന്നൊവേഷനുകളിലുമൂടെ സാംസങ് ദക്ഷിണേന്ത്യൻ വിപണികളുടെ ഡിമാൻഡുകൾ കാലങ്ങളായി പൂർത്തീകരിച്ചു വരുന്നു. ഉപഭോക്താക്കളുടെ ലീവിംഗ് സ്പേസുകളുടെ മനോഹാരിത കൂട്ടുന്ന തരത്തിലുള്ള കണ്ടംപററി ഡിസൈനുകളാണ് 2021 ലൈൻഅപ്പിലുള്ളത്. പുതിയ ശ്രേണിയിലുള്ള കൺവേർട്ടിബിൾ 5 ഇൻ 1 ഇൻവേർട്ടർ ഏസികൾക്ക് 5 വർഷത്തെ സമഗ്രമായ വാറണ്ടി കമ്പനി നൽകുന്നു.

“രാജ്യത്തെ ഞങ്ങളുടെ പ്രധാന വിപണികളിലൊന്നായ കേരളത്തിൽ സാംസങ് 2021 ശ്രേണിയുിലുള്ള ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ആളുകൾ വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്ന സാഹചര്യത്തിൽ അവരുടെ ഉപഭോഗ പാറ്റേണിലും മാറ്റങ്ങൾ വരുന്നതായി ഞങ്ങൾ കണ്ടു. കസ്റ്റമൈസ്ഡ് കൂളിംഗ് മോഡുകൾ, ശുദ്ധമായ വായു, ഊർജ്ജക്ഷമത, സൗകര്യം എന്നിങ്ങനെയുള്ള ഉപഭോക്തൃ ആവശ്യകതകൾ നിറവേറ്റുന്നതാണ് ഞങ്ങളുടെ പുതിയ ലൈൻഅപ്പ്. അഞ്ച് വർഷത്തെ സമഗ്രമായ വാറണ്ടിയുള്ള പുതിയ കൺവേർട്ടിബിൾ 5 ഇൻ 1 ഇൻവേർട്ടർ ഏസി റേഞ്ചുകൾ അവതരിപ്പിക്കുന്നതോടെ ഈ മേഖലയിലെ സ്ഥാനം കൂടുതൽ ദൃഢമാക്കാനാകുമെന്ന് ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്’ – സാംസങ് ഇന്ത്യ, കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ്, ജനറൽ മാനേജർ അൻകൂർ കപൂർ പറഞ്ഞു.

പുതിയ കൺവേർട്ടിബിൾ 5 ഇൻ 1 ഏസി റേഞ്ചുകൾക്കായി #WorkPlayChill (https://youtu.be/CdS7E_m68R8) എന്നൊരു പുതിയ ഡിജിറ്റൽ ക്യാംപെയ്നും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. ഹോം എലോൺ മോഡിൽ 40 ശതമാനം ഊർജ്ജ ഉപഭോഗം, ഇക്കോ മോഡിൽ 60 ശതമാനം, പ്ലസന്‍റ് മോഡിൽ 80 ശതമാനം, നോർമ്മൽ മോഡിൽ 100 ശതമാനം, പാർട്ടി മോഡിൽ 120 ശതമാനം ഊർജ്ജ ഉപഭോഗം എന്നിങ്ങനെ ഓരോ മോഡിലും വിവിധ ഊർജ്ജ ഉപഭോഗം സാധ്യമാക്കുന്ന ഏസികളാണിവ.

കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനത്തിലൂടെ കേരളത്തിൽ ശക്തമായ വിതരണ ശൃംഖലയും ഏറ്റവും മികച്ച വിൽപ്പനാനന്തര സേവനങ്ങളും സൃഷ്ടിക്കാൻ സാംസങിന് സാധിച്ചിട്ടുണ്ട്. ഇത് കൂടുതൽ മെച്ചപ്പെടുത്താനായി 2021-ൽ ഡിസ്ട്രിബ്യൂഷൻ, റീട്ടെയിൽ ശൃംഖലയുടെ എണ്ണം 300-ലേറെയായി വർദ്ധിപ്പിക്കാനാണ് സാംസങ് ലക്ഷ്യമിടുന്നത്.

സാംസങിന്‍റെ 2021 ഏസി ലൈൻഅപ്പ്

വിൻഡ് ഫ്രീ ഏസികൾ

സാംസങിന്‍റെ വിൻഡ് ഫ്രീ സിസ്റ്റം 23,000 മൈക്രോ ഹോളുകൾ ഉപയോഗിച്ച് മുറിയിൽ മെല്ലെ വായു വ്യാപിപ്പിക്കുന്നു. മുറിക്കുള്ളിൽ കംഫർട്ടബിളായ തണുപ്പ് നിലനിർത്താൻ ഇതിനാകും. മുറിയിൽ ആവശ്യത്തിന് താപനില ആകുമ്പോൾ ഈ സിസ്റ്റം ശുദ്ധവായു എല്ലായിടത്തേക്കും ഒരേപോലെ എത്തിക്കുന്നു. 

പുതിയ 2021 വിൻഡ് ഫ്രീ റേഞ്ചിൽ പിഎം 1.0 ഫിൽട്ടറുകളുണ്ട്. സൂക്ഷ്‌മ പൊടിപടലങ്ങളെ പോലും പിടിച്ചെടുത്ത് ഇത് വായുവിനെ അങ്ങേയറ്റം ശുദ്ധമായി സൂക്ഷിക്കുന്നു. 20 മിനിറ്റിനുള്ളിൽ 90 ശതമാനം സൂക്ഷ്മ പൊടിപടലങ്ങളെയും ഈ ഫിൽട്ടറുകൾ പിടിച്ചെടുക്കുന്നു. 99 ശതമാനത്തിലേറെ ബാക്റ്റീരിയയേയും ഇത് സ്റ്റെറിലൈസ് ചെയ്യുന്നു. PM 2.5 ഫിൽട്ടറിന്‍റെ ക്ലീനിംഗ് സ്‍പീഡിനെക്കാൾ രണ്ടിരട്ടി വേഗതയാണ് ഇതിനുള്ളത്. 

വൈഫൈയിലേക്ക് കണക്റ്റ് ചെയ്‍ത് ബിക്‌സ്ബി, അലക്‌സ, ഗൂഗിൾ ഹോം എന്നിവയിലൂടെ വോയിസ് കമാൻഡുകൾ ഉപയോഗിച്ച് വിൻഡ് ഫ്രീ ഏസികൾ നിയന്ത്രിക്കാനാകും.

കൺവേർട്ടിബിൾ 5 ഇൻ 1 ഏസികൾ

വർക്ക് ഫ്രം ഹോം ജീവിതരീതിയെന്ന ആവശ്യം തിരിച്ചറിഞ്ഞ് പുതിയ കൺവേർട്ടിബിൾ 5 ഇൻ 1 ഇൻവേർട്ടർ ഏസികൾ കൂടുതൽ തണുപ്പു നൽകി ഊർജ്ജ സംരക്ഷണം ഉറപ്പാക്കുന്നു. 5 വ്യത്യസ്ത മോഡുകളിലൂടെ കസ്റ്റമൈസ് ചെയ്‌ത 40 മുതൽ 120 ശതമാനം വരെ ശേഷിയിലുള്ള ഓപ്പറേഷനിലൂടെ പെർഫെക്റ്റ് റൂം അന്തരീക്ഷം ഒരുക്കുന്നു. ഈസി ഫിൽറ്റർ പ്ലസിന്‍റെ സ്ഥാനം ഏസിയുടെ മുകൾ വശത്തായതിനാൽ അത് ഏളുപ്പത്തിൽ ഊരിമാറ്റി വൃത്തിയാക്കാനാകും. ഈ ഫിൽറ്ററുകൾ ഏതാണ്ട് 99 ശതമാനം ബാക്റ്റീരിയകളേയും ഫിൽറ്റർ ചെയ്ത് ഇല്ലാതാക്കുന്നു.

വീട്ടിൽ പാർട്ടി നടത്തുകയാണെങ്കിലും കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവാക്കുകയാണെങ്കിലും ആവശ്യത്തിന് അനുസരിച്ച് ഊർജ്ജ ഉപഭോഗം നിയന്ത്രിക്കാനാകും. കൃത്യമായ കൂളിംഗോടെ പെർഫെക്റ്റ് അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.

സാംസങ് ഈ റേഞ്ച് ഏസികൾ വിപണിയിൽ എത്തിച്ചിരിക്കുന്നത് 5 വർഷത്തെ സമഗ്രമായ വാറണ്ടിയോടെയാണ്. കോപ്പർ കണ്ടെൻസർ, പിസിബി കൺട്രോളർ, ഫാൻ മോട്ടോർ, ഇവാപ്പറേറ്റർ കോയിൽ എന്നിവയുടെ എല്ലാം വാറണ്ടി സമഗ്ര വാറണ്ടിയിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം, ഈ ശ്രേണിക്ക് കണ്ടെൻസർ റീപ്ലേസ്മെന്‍റ് വേണ്ടി വന്നാൽ 5 വർഷത്തെ ഗ്യാസ് റീച്ചാർജ് ലഭിക്കും. ഡിജിറ്റൽ ഇൻവേർട്ടർ കംപ്രസറിന് 10 വർഷത്തെ വാറണ്ടിയുമുണ്ട്.

4 വേ കൂളിംഗ് ടെക്നോളജി റൂമിലെ എല്ലാ ദിശയിലും തണുപ്പ് എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ഇത് മുറി വേഗത്തിൽ തണുപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ഇപ്പോൾ വൈഫൈയിലൂടെ എവിടെയിരുന്നും ഏസി പ്രവർത്തിപ്പിക്കുകയും ക്രമീകരണങ്ങൾ മാറ്റുകയും ചെയ്യാം. ഉപയോഗത്തിന്‍റെയും അന്തരീക്ഷത്തിന്‍റെയും അടിസ്ഥാനത്തിൽ സ്വയമേവ കൂളിംഗ് ഒപ്റ്റിമൈസ് ചെയ്യാൻ എഐ ഓട്ടോ കൂളിംഗ് അനുവദിക്കുന്നു. ഇതുകൂടാതെയാണ് ജിയോ ഫെൻസിംഗ് അടിസ്ഥാനമാക്കിയുള്ള വെൽക്കം കൂളിംഗ് ഫീച്ചർ. വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ ലൊക്കേഷൻ അനുസരിച്ച് റൂം ഓട്ടോമാറ്റിക്കായി ഇത് കൂളാക്കുന്നു.

ഓൺ/ഓഫ് ഏസികൾ

ഓൺ/ഓഫ് സീരീസിലുള്ളത് ഉയർന്ന കാര്യക്ഷമതയുള്ളതും ഏറെ ഈട് നിൽക്കുന്നതുമായ 100 ശതമാനം കോപ്പർ കണ്ടെൻസറുകളാണ്. ടർബോ കൂളിംഗ് മോഡ് മുറി വേഗത്തിൽ തണുപ്പിക്കുന്നു, എനർജി സേവിംഗ് മോഡ് പരമ്പരാഗത വിൻഡോ ഏസിയുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനം വരെ ഊർജ്ജ സംരക്ഷണത്തിന് സഹായിക്കുന്നു. ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഈ ഏസികളിൽ ഡീഹ്യുമിഡിഫയറുണ്ട്. ഗുഡ് സ്ലീപ്പ് മോഡ് ഇടുന്നതോടെ മുറിയിലെ താപനില നിയന്ത്രിച്ച് ഒരുപാട് തണുപ്പാകാതെ സുഖനിദ്ര ലഭിക്കാൻ ഇത് സഹായിക്കുന്നു. ആന്‍റൈ ഡസ്റ്റ്, ബാക്റ്റീരിയ ഫിൽട്ടർ വായുവിൽ നിന്ന് ഹാനികരമായ വസ്തുക്കളെ നീക്കംചെയ്‌ത് ആരോഗ്യകരമായ പരിതസ്ഥിതി ഉറപ്പാക്കുന്നു.

ഈ ഉൽപ്പന്നത്തിന്‍റെ കംപ്രസറിന് 5 വർഷത്തെ വാറണ്ടിയുണ്ട്. കൂടുതൽ വിശ്വാസ്യത, കുറഞ്ഞ റിപ്പെയർ ചെലവ്, വർഷങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവ ഇതിലൂടെ ഉറപ്പാക്കാം.

വില, ലഭ്യത, നേട്ടങ്ങൾ:

സാംസങിന്‍റെ 2021 ഏസി ലൈൻ അപ്പിൽ വിൻഡ് ഫ്രീ, കൺവേർട്ടിബിൾ 5 ഇൻ 1, ഓൺ/ഓഫ് ഏസികൾ തുടങ്ങിയ വിഭാഗങ്ങളിലായി 51 ഏസി മോഡലുകളുണ്ട്. 36,990 രൂപ മുതലാണ് പുതിയ ഏസി ഉൽപ്പന്ന ശ്രേണിയുടെ വില ആരംഭിക്കുന്നത്. 90,990 രൂപയാണ് ഈ വിഭാഗത്തിലെ ഏറ്റവും കൂടിയ ഉൽപ്പന്നത്തിന്‍റെ വില.

ഉപഭോക്താക്കൾക്ക് വാങ്ങൽ പ്രക്രിയ കൂടുതൽ എളുപ്പമാക്കാൻ സാംസങ് ആകർഷകമായ ഇഎംഐ ഓപ്ഷനുകളും അവതരിപ്പിച്ചിട്ടുണ്ട്. സീറോ ഡൌൺപേയ്മെന്‍റ്, 15 ശതമാനം വരെ ക്യാഷ് ബാക്ക്, 5 വർഷ സൗജന്യ ഗ്യാസ് റീച്ചാർജ് പോലുള്ള നേട്ടങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story