TECHNOLOGY

കൂൾപാഡ് കൂൾ 6 ഇന്ത്യയിൽ അവതരിപ്പിച്ചു; ആരംഭ വില 10,999 രൂപ

Newage News

17 Oct 2020

ഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ കൂൾപാഡ് കൂൾ 5 ന്റെ തുടർച്ചയായി കൂൾപാഡ് കൂൾ 6 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. "ഹൈ-എൻഡ് മൊബൈൽ ഗെയിമിംഗിനായി" "മികച്ച നൂതന സ്മാർട്ട്‌ഫോൺ സവിശേഷതകളിൽ ചിലത്" കൂൾപാഡ് കൂൾ 6ൽ നൽകിയിരിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫി ക്യാമറയ്‌ക്കായി ഒരു പോപ്പ്-അപ്പ് മൊഡ്യൂളും ബജറ്റ് ഫ്രണ്ട്‌ലി സെറ്റപ്പും വരുന്നു. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും രണ്ട് കളർ ഓപ്ഷനുകളിലും കൂൾപാഡ് കൂൾ 6 വാഗ്ദാനം ചെയ്യുന്നു. ഒക്ടാകോർ പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്.

4 ജിബി + 64 ജിബി സ്റ്റോറേജ് വരുന്ന കൂൾപാഡ് കൂൾ 6 മോഡലിന് ഇന്ത്യയിൽ 10,999 രൂപയും, 6 ജിബി + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് 12,999 രൂപയും വില വരുന്നു. ഈ സ്മാർട്ട്ഫോൺ ബ്ലൂ, സിൽവർ നിറങ്ങളിൽ ലഭ്യമാണ്. കൂൾപാഡ് കൂൾ 6 ഇപ്പോൾ രാജ്യത്ത് ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ്.

ഡ്യുവൽ നാനോ സിം വരുന്ന കൂൾപാഡ് കൂൾ 6 ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയ് വരുന്ന ഈ സ്മാർട്ട്ഫോണിന് 93 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ നൽകുന്ന ഒരു നോച്ച് അല്ലെങ്കിൽ പഞ്ച്-ഹോൾ കട്ട്ഔട്ട് ഇതിൽ ലഭ്യമല്ല. 6 ജിബി വരെ റാമുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹെലിയോ പി 70 SoC പ്രോസസറാണ് കൂൾപാഡ് കൂൾ 6ൽ വരുന്നത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ