FINANCE

സഹകരണ ബാങ്കുകളിലെ വായ്പ, നിക്ഷേപ പലിശ നിരക്കുകൾ കുറച്ചു

Newage News

25 Jan 2021

കോഴിക്കോട്: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വായ്പ, നിക്ഷേപ പലിശ നിരക്കുകൾ കുറച്ചു. പ്രാഥമിക വായ്പ സഹകരണ സംഘങ്ങൾ(സർവീസ് സഹകരണ ബാങ്കുകൾ), മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നിവ വിതരണം ചെയ്യുന്ന കാർഷികേതര വായ്പകൾക്കും അനുബന്ധ വായ്പകൾക്കും ഇീടാക്കുന്ന പലിശ നിരക്കും സ്ഥിര നിക്ഷേപ പലിശ നിരക്കുമാണ് കുറച്ചത്. ഇതനുസരിച്ചു ഭവന വായ്പകൾക്ക് അര ശതമാനം വരെ പലിശ കുറയും. വിദ്യാഭ്യാസ, സ്വർണ, വ്യവസായ, ചികിത്സാ വായ്പകൾ അടക്കമുള്ള മറ്റു വായ്പകൾക്കും പലിശ കുറച്ചിട്ടുണ്ട്. 

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രത്യേക സ്കീമിൽ ഉൾപ്പെടുന്ന വായ്പകൾക്ക് ഈ നിരക്കുകൾ ബാധകമല്ല. 8.50– 12.00 ശതമാനം വരെയാണ് വിവിധ വായ്പാ നിരക്കുകൾ. വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് അര ശതമാനം വീതം പലിശ കുറച്ചിട്ടുണ്ട്. 4.50 –6.75 ശതമാനം വരെയാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ. മുതിർന്ന പൗരൻമാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. സേവിങ്സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയിട്ടില്ല. പലിശ നിർണയ ഉപസമിതിയുടെ തീരുമാന പ്രകാരമാണ് മാറ്റം വരുത്തിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story