Newage News
21 Jan 2021
5499 രൂപയ്ക്ക് കോർണിംഗ് ഗ്ലാസ് 3-യുള്ള മിലിട്ടറി ഗ്രേഡ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽക്കുന്ന ആദ്യത്തെ മൊബൈൽ നിർമ്മാതാവ് ലാവ ആയിരിക്കുമെന്ന് കോർണിംഗ് ഇൻകോർപ്പറേറ്റഡ് പ്രഖ്യാപിച്ചു. ജനുവരി 22-ന് പുറത്തിറങ്ങുന്ന Z1 സ്മാർട്ട്ഫോൺ പുതുതായി അവതരിപ്പിക്കുന്ന ലാവാ ഡിവൈസുകളിൽ ഒന്നാണ്. ഈ സീരീസിൽ തന്നെ Z2, Z4, Z6 സ്മാർട്ട്ഫോണുകളും കമ്പനി പറത്തിറക്കുന്നുണ്ട്. ഇവയിലെല്ലാം ഉപയോഗിച്ചിരിക്കുന്നത് ഗൊറില്ലാ ഗ്ലാസ് 3-യാണ്. ഫീച്ചർ ഫോണിൽ നിന്ന് സ്മാർട്ട്ഫോണിലേക്ക് മാറാൻ ഉദ്ദേശിക്കുന്ന ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള എൻട്രി ലെവൽ ഫോണുകളാണ് ഇവയെല്ലാം. 2013-ൽ ആദ്യമായി അവതരിപ്പിച്ച ഗൊറില്ലാ ഗ്ലാസ് 3 ശ്രദ്ധനേടിയത് ഹൈ ഡാമാജ് റെസിസ്റ്റൻസ് ഗ്ലാസ് എന്ന നിലയിലാണ്. മറ്റ് നിർമ്മാതാക്കളിൽ നിന്നുള്ള അലൂമിനിയം സിലിക്കേറ്റ് ഗ്ലാസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ക്രാച്ച് റെസിസ്റ്റൻസിനും മറ്റും 4 ഇരട്ടി മികച്ച പ്രകടനമാണ് ഇതു കാഴ്ച്ചവെച്ചത്. കോർണിംഗിന്റെ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ഡിവൈസ് ഗ്ലാസുകളിലൊന്നാണ് ഗൊറില്ലാ ഗ്ലാസ് 3.
“ഏതാണ്ട് 400 ദശലക്ഷം ഇന്ത്യൻ ഉപഭോക്താക്കൾ ഉടൻ തന്നെ ഫീച്ചർ ഫോണിൽ നിന്ന് സ്മാർട്ട്ഫോണിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട്ഫോണുകൾ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ള ഒന്നാണെന്ന് തെളിയിച്ച വർഷമായിരുന്നു കഴിഞ്ഞു പോയത്. ഉപഭോക്തൃ അടിത്തറയെക്കുറിച്ച് ലാവയ്ക്കുള്ള വിപുലമായ അറിവും പുതിയ ഫോണിൽ ഗൊറില്ലാ ഗ്ലാസ് ഉപയോഗിക്കാനുള്ള സന്നദ്ധതയും കൊണ്ട് ആദ്യമായി സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ആകർഷണീയമായൊരു ഓപ്ഷനാണ് അവർ മുന്നോട്ടു വെച്ചിരിക്കുന്നത്. ഈ പുതിയ മാറ്റം ഞങ്ങളുടെ ഭാവി പങ്കാളിത്തത്തിനും ഇന്ത്യൻ വിപണിയിലെ വളർച്ചയ്ക്കും ആകാംക്ഷാഭരിതമായ അവസരമാണ്" - ഗൊറില്ലാ ഗ്ലാസ് വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായ ഡോ. ജെയ്മിൻ അമിൻ പറഞ്ഞു.ഏറ്റവും പുതിയ Z സീരീസ് സ്മാർട്ട്ഫോണുകളിലേക്ക് ഗൊറില്ലാ ഗ്ലാസ് 3 ചേർത്തതു കൂടാതെ, ലാവ കഴിഞ്ഞ നാല് വർഷത്തിനിടെ അവരുടെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളായ Z-81, Z-61 മോഡലുകളിൽ ഉൾപ്പെടെ നിരവധി ഫോണുകളിൽ ഗൊറില്ലാ ഗ്ലാസ് ചേർത്തിട്ടുണ്ട്.
ലാവ Z1 ഇന്ത്യൻ എഞ്ചിനീയർമാർ ഇന്ത്യയിൽ തന്നെ പൂർണ്ണമായും ഡിസൈൻ ചെയ്തതാണ്. ഇൻഡസ്ട്രിയൽ ഡിസൈൻ മുതൽ ഹാർഡ്വെയറും സോഫ്റ്റ്വെയറും വരെ ഇന്ത്യയിൽ ഡിസൈൻ ചെയ്തതാണ്. Z1 ലാവ ടെസ്റ്റ് ചെയ്തത് MIL-STD-810H* ഉപയോഗിച്ചാണ്. 2018-ൽ ഇന്ത്യയിൽ ഡിസൈൻ ചെയ്ത ഫീച്ചർ ഫോൺ ആദ്യമായി പുറത്തിറക്കിയതും ലാവ ആയിരുന്നു.“ബജറ്റ് സെഗ്മെന്റ് ഉപഭോക്താക്കളിലുള്ള ഞങ്ങളുടെ വിപുലമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ മനസ്സിലാക്കിയൊരു കാര്യം അവർ ആഗ്രഹിക്കുന്നത് അവരുടെ ഡിവൈസ് കൂടുതൽ കാലം നീണ്ടു നിൽക്കണമെന്നാണ്. ഫീച്ചർ ഫോണിൽ നിന്ന് അപ്ഗ്രേഡ് ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഫോണാണിത്. അതുകൊണ്ട് തന്നെ ഏറെക്കാലം നീണ്ടുനിൽക്കണമെന്ന ആവശ്യം സാഹചര്യങ്ങൾക്ക് അനുസരിച്ച് മാത്രമെ പ്രായോഗികമാകൂ. പക്ഷെ, ഞങ്ങളുടെ ഡിസൈൻ എഞ്ചിനീയർമാർ വിശദമായി ഇത് പഠിക്കുകയും ലാവ Z1 ഗൊറില്ലാ ഗ്ലാസ് ഉപയോഗിച്ച് മിലിട്ടറി ഗ്രേഡ് ടഫ്നെസ് നൽകുകയും ചെയ്തു. ഇത് ഈ ഫോണിന് നൽകുന്നത് സമാനതകളില്ലാത്ത സുരക്ഷാ കവചമാണ്" - ലാവ ഇന്റർനാഷ്ണൽ ലിമിറ്റഡ്, പ്രോഡക്റ്റ് ഹെഡ്, തെജീന്ദർ സിംഗ് പറഞ്ഞു.
45-ലേറെ ബ്രാൻഡുകളിലായി 8 ബില്യൺ ഫോണുകളിലേറെ ഗൊറില്ലാ ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ട്. കമ്പനിയുടെ മൊബൈൽ കൺസ്യൂമർ ഇലക്ട്രോണിക്സ് വിപണിയിലുടനീളം കോർണിംഗ് കവർ ഗ്ലാസുകൾ, സെമികണ്ടക്റ്റർ ഉൽപ്പന്നങ്ങൾക്ക് ഹ്ലാസ് ആൻഡ് ഒപ്റ്റിക്ക്സ് പോലുള്ള ഇന്നൊവേഷൻ എന്ന പാരമ്പര്യം തുടരുകയും 3ഡി സെൻസിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ പുതിയ കണക്റ്റിവിറ്റി ഫീച്ചറുകൾ, പുതിയ ഡിസൈനുകൾ, ഉപയോക്തൃ അനുഭവങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തു വരുന്നു