TECHNOLOGY

വീടുകളിലെ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയും മൊബൈല്‍ ഇന്റര്‍നെറ്റും അധികോപയോഗത്തിലേക്ക്; കോറോണയെ നേരിടാൻ രാജ്യം അടച്ചുപൂട്ടുമ്പോള്‍ ഇന്റര്‍നെറ്റ് വേഗം കുറയാന്‍ സാധ്യത

Newage News

24 Mar 2020

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന് രാജ്യം കര്ശനമായ നടപടികളാണ് സ്വീകരിക്കുന്നത്. കേരളം ഉള്പ്പടെ 19 സംസ്ഥാനങ്ങളും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളും അടച്ചിടല് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ടി വരികയും ആളുകള്ക്ക് പരമാവധി സമയം വീട്ടില് ചെലവിടേണ്ടി വരികയും ചെയ്യും.

ഓഫീസുകള് അടച്ചിടുമ്പോള് വര്ക്ക് ഫ്രം ഹോം എന്ന ആശയം നടപ്പിലാക്കുകയാണ് സ്ഥാപനങ്ങള്. ഇതിന്റെ ഭാഗമായി വീടുകളിലെ ബ്രോഡ്ബാന്ഡ് കണക്റ്റിവിറ്റിയും മൊബൈല് ഇന്റര്നെറ്റും പതിവില് കൂടുതലായി ഉപയോഗിക്കുന്ന സ്ഥിതി വരും. വീഡിയോ കോണ്ഫറന്സിങ്, വീഡിയോ സ്ട്രീമിങ്, ഓണ്ലൈന് ഗെയിം എന്നിവയുടെ ഉപയോഗം വര്ധിക്കുന്നതും മൊബൈല് ഇന്റര്നെറ്റ് ഉപയോഗം വര്ധിക്കുന്നതും രാജ്യത്ത് കണക്റ്റിവിറ്റി പ്രശ്നങ്ങളുണ്ടാക്കാന് വഴിയൊരുക്കും.

യൂറോപ്പില് ഇത് കണ്ടതാണ്. അവിടെ നെറ്റ് വര്ക്കില് തിരക്കനുഭവപ്പെട്ടതിനെ തുടര്ന്ന് ഇന്റര്നറ്റ് കണക്റ്റിവിറ്റിയില് തടസങ്ങള് നേരിടാന് തുടങ്ങി. വീട്ടിലിരുന്നു കൊണ്ടുള്ള വിനോദങ്ങള്ക്കും ജോലിക്കും തുടര്ച്ചയായ ഇന്റര്നെറ്റ് ലഭിക്കാതെ വന്നു. പരാതി ഉയര്ന്നതോടെ ഡാറ്റാ ഉപയോഗം പരിമിതപ്പെടുത്താനുള്ള നടപടികള് സ്വീകരിക്കുകയാണ് അധികൃതര് ചെയ്തത്.

ഇതിന്റെ ഭാഗമായി യൂട്യൂബ്, നെറ്റ് ഫ്ളിക്സ്, ആമസോണ് പ്രൈം വീഡിയോ പോലുള്ള വീഡിയോ സ്ട്രീമിങ് സേവനങ്ങളെല്ലാം ദൃശ്യനിലവാരം കുറച്ചു. എങ്കിലും നെറ്റ് വര്ക്കിന്റെ വേഗക്കുറവ് ഇപ്പോഴും നേരിടുന്നുണ്ട്. വിനോദങ്ങള്ക്ക് വേറെ വഴിയില്ലാത്തതിനാല് ആളുകള് ഓണ്ലൈന് വീഡിയോ സ്ട്രീമിങ് സേവനങ്ങളെ ആശ്രയിക്കുകയാണ്.

ഇന്ത്യയിലും ഇത് തന്നെയാവും അവസ്ഥ. വരുംദിവസങ്ങളില് ഇന്റര്നെറ്റ് ഉപയോഗം വര്ധിക്കുന്നതിലൂടെ കണക്ടിവിറ്റിയിലും പ്രശ്നങ്ങള് നേരിട്ടേക്കാം. പ്രത്യേകിച്ചും വ്യവസായ കേന്ദ്രങ്ങളായ നഗരങ്ങളില്.

Content Highlights: corona virus countrywide lock down may affect internet connectivity

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ