FINANCE

കൊറോണ വൈറസ്: ഇഎംഐകളിലെ മൊറട്ടോറിയം, വായ്പ തിരിച്ചടവ് വിഷയങ്ങളിൽ കേന്ദ്രധനമന്ത്രി ആർ‌ബി‌ഐയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടതായി റിപ്പോർട്ട്

Newage News

26 Mar 2020

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെത്തുടർന്ന് പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൌൺ ബാധിച്ച വായ്പക്കാരെ സഹായിക്കുന്നതിന് അടിയന്തര നടപടികൾ എടുക്കുവാൻ ധനമന്ത്രാലയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോട് (ആർബിഐ) നിർദ്ദേശിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ധനകാര്യ സേവന സെക്രട്ടറി ദേബാഷിഷ് പാണ്ട മാർച്ച് 24ന് ഇത് സംബന്ധിച്ചു റിസർവ് ബാങ്കിന് കത്തെഴുതിയതായി വാർത്താ കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ രാജ്യത്തെ ബിസിനസുകൾക്കും വ്യക്തികൾക്കും കനത്ത വരുമാനനഷ്ടം മൂലം വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ തുടർന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഈ വിഷയത്തിലുള്ള അടിയന്തിര ഇടപെടൽ എന്നാണ് സൂചന.

ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ശുപാർശ ചെയ്ത ചില നടപടികൾ ഇവയാണ്:

- തുല്യമായ പ്രതിമാസ തവണകൾ (ഇഎംഐകൾ), പലിശ, വായ്പ തിരിച്ചടവ് എന്നിവയ്‌ക്ക് കുറച്ച് മാസത്തെ മൊറട്ടോറിയം

- നിഷ്ക്രിയ ആസ്തികളുടെ (എൻ‌പി‌എ) വർഗ്ഗീകരണത്തിൽ ഇളവ്.

സാമ്പത്തിക വ്യവസ്ഥിതിയിലെ പണലഭ്യത പരിപാലിക്കുക പ്രാധാന്യമാണെന്ന് കത്തിൽ ചൂണ്ടികാട്ടുന്നതായി റിപ്പോർട്ട് പറയുന്നു. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ പ്രകാരം വായ്പ തിരിച്ചടവിനു 30 ദിവസത്തിനുള്ളിൽ അംഗീകാരം ലഭിക്കേണ്ടതുണ്ട്, അക്കൗണ്ടുകൾ പ്രത്യേക പരാമർശ അക്കൗണ്ടുകൾ ആയി വർഗീകരിക്കുകയും ആവശ്യമാണ്.

മാർച്ച് 24 ന് ധനമന്ത്രി നിർമ്മല സീതാരാമൻ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ഇൻസോൾവൻസി ഫയലിംഗിന്റെ പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തിയിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story