CORPORATE

ദേശിയ പാർട്ടികളിലേക്ക് കോർപറേറ്റ് സംഭാവനയുടെ ഒഴുക്ക്; ഏഴുവർഷംകൊണ്ട് ബി.ജെ.പി.ക്കു കിട്ടിയത് 2319 കോടി രൂപ

Newage News

17 Oct 2020

ന്യൂഡൽഹി: കഴിഞ്ഞ ഏഴുവർഷം കോർപറേറ്റുകളിൽനിന്ന് ദേശീയപ്പാർട്ടികൾക്കു ലഭിച്ച സംഭാവനയിൽ 82 ശതമാനവും കിട്ടിയത് ബി.ജെ.പി.ക്ക്. ഇക്കാലയളവിൽ 2818.05 കോടി രൂപയാണ് രാഷ്ട്രീയപ്പാർട്ടികൾക്കു സംഭാവനയായി കോർപറേറ്റുകൾ നൽകിയത്. ഇതിൽ 2319.48 കോടി രൂപയും ബി.ജെ.പി.ക്കാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) തയ്യാറാക്കിയ റിപ്പോർട്ടിലേതാണ് ഈ വിവരം.

കോൺഗ്രസിന് 376.02 കോടി രൂപ ലഭിച്ചു. എൻ.സി.പി.-69.81 കോടി രൂപ, തൃണമൂൽ കോൺഗ്രസ്-45.01 കോടി രൂപ, സി.പി.എം.-7.5 കോടി രൂപ, സി.പി.ഐ.-22 ലക്ഷം രൂപ എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്കുള്ള സംഭാവന. ബി.ജെ.പി.ക്കും കോൺഗ്രസിനും ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായാണ് കൂടുതൽ സംഭാവന ലഭിച്ചത്. രാഷ്ട്രീയപ്പാർട്ടികൾക്ക് 20,000 രൂപയിൽ കൂടുതൽ ലഭിക്കുന്ന സംഭാവനകൾ വിലയിരുത്തിയാണ് എ.ഡി.ആർ. റിപ്പോർട്ട് തയ്യാറാക്കിയത്. സംഭാവന നൽകിയ കമ്പനികളിൽ ചിലതിന്റെ വിവരങ്ങളോ അവ ഏതു രംഗത്തു പ്രവർത്തിക്കുന്നുവെന്നോ വ്യക്തമല്ലെന്ന് എ.ഡി.ആർ. പറയുന്നു. 319 ദാതാക്കളുടെ മേൽവിലാസവും നൽകിയിട്ടില്ല. ചില കമ്പനികൾ പാൻ കാർഡ് വിവരങ്ങളും സമർപ്പിച്ചിട്ടില്ല. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story