ECONOMY

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ചെലവാകുക 500 ബില്ല്യൺ രൂപയെന്ന് റിപ്പോർട്ടുകൾ; ഒരു വോട്ടര്‍ക്കായി ഉപയോഗിക്കുന്നത് ഏകദേശം എട്ട് ഡോളർ

13 Mar 2019

ന്യൂഏജ്ന്യൂസ്, ന്യൂഡല്‍ഹി: ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് മൊത്തം ചെലവാകുന്ന തുക 500 ബില്ല്യൺ രൂപയോളമെന്ന്(ഏഴ് ബില്യണ്‍ ഡോളറോളം) ന്യൂദല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്. 2016ൽ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമായ അമേരിക്കയിൽ നടന്ന തെരഞ്ഞെടുപ്പിന്‍റെ ചെലവിനെക്കാള്‍ അധികമാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലേതെന്ന് ബിസിനസ് മാധ്യമമായ ബ്ലൂംബർഗും പറയുന്നു.

അമേരിക്കൻ പ്രസിഡന്റ് തന്റെയും തന്റെ പാർട്ടിയുടെയും പ്രചാരണത്തിനായി ഉപയോഗിക്കുന്ന തുക ശരാശരി 6.5 ബില്ല്യൺ ഡോളറാണ്. ഇത്തവണ ഇന്ത്യയിൽ 2014ലെ തെരഞ്ഞെടുപ്പിനേക്കാൾ 40 ശതമാനം അധികം ചെലവാണ് സെന്റർ ഫോർ മീഡിയ സ്റ്റഡീസ് പ്രവചിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 5 ബില്യണ്‍ ഡോളര്‍ ആയിരുന്നു മൊത്തം ചെലവ്.

ഒരു വോട്ടര്‍ക്കായി ഏകദേശം എട്ട് ഡോളറാണ്(600ഓളം രൂപ) തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കുന്നത് എന്നാണ് അനുമാനിക്കുന്നത്. 3 ഡോളറാണ് താഴെക്കിടയിലുള്ള ഒരു ശരാശരി ഇന്ത്യൻ പൗരന്റെ ജീവിത ചെലവ്. പരസ്യം, സോഷ്യൽ മീഡിയ പ്രചാരണം, പ്രചാരണയാത്രകൾ എന്നിവയ്ക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ പണം ചെലവാകുക. സോഷ്യല്‍ മീഡിയ ചെലവ് 50 ദശലക്ഷം രൂപയിൽ അധികമാകും. 2014ൽ ഇത് 2.5 ബില്യണ്‍ രൂപയായിരുന്നു.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ