FINANCE

മ്യൂച്വല്‍ ഫണ്ട് റെഗുലര്‍ പ്ലാനുകളുടെ ചെലവ് കുറച്ചു: ഡയറക്ട് പ്ലാനുകളുടേതുമായി താരതമ്യം ചെയ്യാം

17 Apr 2019

ന്യൂഏജ് ന്യൂസ്, മ്യൂച്വല് ഫണ്ടുകളിലെ റെഗുലര് പ്ലാനുകളുടെ ചെലവ് വന് തോതില് കുറച്ചു. റെഗുലര് പ്ലാനുകളില് കുറച്ചതിന് അനുപാതമായിട്ടല്ല ഡയറക്ട് പ്ലാനുകളില് കുറവ് വരുത്തിയിരിക്കുന്നത്.

വലിയ 10 ഫണ്ടുകളുടെ മൊത്ത ചെലവ് അനുപാതം പരിശോധിക്കുമ്പോള് (ടോട്ടല്എക്സ്പെന്സ് റേഷ്യോ) ശരാശരി 21 ബേസിസ് പോയന്റിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ഡയറക്ട് പ്ലാനിന്റെ ചെലവ് അനുപാതത്തില് 14 ബേസിസ് പോയന്റാണ് താഴ്ത്തിയരിക്കുന്നത്.

ഉദാഹരണത്തിന്, കൊട്ടക് സ്റ്റാന്റേഡ് മള്ട്ടിക്യാപ് ഫണ്ടിന്റെ റഗുലര് പ്ലാനിന്റെ ചെലവ് 2.12 ശതമാനമായിരുന്നത് 1.77 ശതമാനമായി കുറച്ചു. അതേസമയം ഇതേ ഫണ്ടിന്റെ ഡയറക്ട് പ്ലാനിന്റെ ചെലവ് 0.93ശതമാനത്തില് നിന്ന് 0.73 ശതമാനമായാണ് കുറച്ചത്. റഗുലര് പ്ലാനിന് 35 ബേസിസ് പോയന്റ് കുറവ് വരുത്തിയപ്പോള് ഡയറക്ട് പ്ലാനില് 20 ബേസിസ് പോയന്റ്മാത്രമാണ് കുറച്ചത്.

വിതരണക്കാര്ക്കുള്ള കമ്മീഷന് ഒഴിവാക്കി ഫണ്ടുകളില് നേരിട്ട് നിക്ഷേപിക്കുന്നവര്ക്കുള്ളതാണ് ഡയറക്ട് പ്ലാനുകള്.


ചെലവ് അനുപാതം പരിശോധിക്കാം

റഗുലര്‍ പ്ലാനുകള്‍



ഡയറക്ട് പ്ലാനുകള്‍




Related News


Special Story