LAUNCHPAD

കുട്ടികൾക്ക് കോവാക്‌സിന്‍ നൽകാമെന്ന് വിദഗ്ദ്ധ സമിതി

Newage News

13 Oct 2021

ന്യൂഡല്ഹി: രാജ്യത്തെ രണ്ട് മുതല് 18 വയസുവരെ പ്രായമുള്ള കുട്ടികള്ക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിന് കുത്തിവെക്കാമെന്ന് ഡ്രഗ് റെഗുലേറ്ററുടെ സബ്ജക്ട് എക്സ്പെര്ട്ട് കമ്മിറ്റി ശുപാര്ശ ചെയ്തു. അടിയന്തര ഉപയോഗത്തിനാണ് ശുപാര്ശ. ഈ ശുപാര്ശ ഡ്രഗ്സ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യയ്ക്ക് അന്തിമ അനുമതിക്കായി സമര്പ്പിച്ചിട്ടുണ്ട്. വാക്സിന് കുത്തിവെപ്പെടുക്കണമെങ്കില് ഡ്രഗ് കണ്ട്രോളര് ഓഫ് ഇന്ത്യയുടെ അന്തിമാനുമതി ലഭിക്കണം.

18 വയസില് താഴെ പ്രായമുള്ള കുട്ടികളില് കോവാക്സിന്റെ രണ്ടും മൂന്നും ഘട്ടപരീക്ഷണങ്ങള് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് സെപ്റ്റംബറില് പൂര്ത്തിയാക്കിയിരുന്നു. എന്നാല് കോവാക്സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ഇതുവരെ അംഗീകാരം നല്കിയിട്ടില്ല.

അന്തിമാനുമതി ലഭിക്കുകയാണെങ്കില് ഇന്ത്യയില് കുട്ടികളില് ഉപയോഗിക്കുന്ന രണ്ടാമത്ത കോവിഡ് വാക്സിനായിരിക്കും കോവാക്സിന്. സൈഡസ് കാഡിലയുടെ  മൂന്ന് ഡോസ് വാക്സിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. സീറം ഇന്സ്റ്റിറ്റ്യൂട്ടിന്റെ നൊവാവാക്സിന്റെ ക്ലിനിക്കല് ട്രയലിന് അനുമതി ലഭിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story