TECHNOLOGY

രാജ്യമെങ്ങും കൊറോണ വ്യാപനം തടയാൻ ആളുകൾ വീട്ടിലിരുന്നതോടെ ഇന്‍റർനെറ്റ് ഉപയോഗത്തിൽ കുതിച്ചുചാട്ടം; ബാൻഡ്‌വിഡ്ത്തിൽ കടുത്ത സമ്മർദ്ദം നേരിട്ട് ഇന്റർനെറ്റ് കമ്പനികൾ, സ്ട്രീമിംഗ് നിയന്ത്രണം വേണമെന്ന് സേവനദാതാക്കൾ

Newage News

24 Mar 2020

ദില്ലി: കൊവിഡ് 19 വ്യാപിക്കുന്നത് തടയാനായി കമ്പനികൾ വർക്ക് അറ്റ് ഹോമിലേക്ക് മാറുകയും. ജനങ്ങൾ വീടുകളിൽ തന്നെ തുടരുകയും ചെയ്തതോടെ രാജ്യത്തെ ഇന്‍റർനെറ്റ് ഉപഭോഗം കൂടുന്നു. ഇതോടെ സേവനദാതാക്കൾ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. ഇന്‍റ‍ർനെറ്റ് ഉപയോഗം വൻ തോതിൽ വർദ്ധിച്ച സാഹചര്യത്തിൽ ഓൺലൈൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുങ്ങൾക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ  മുന്‍ നിര ടെലികോം കമ്പനികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

പുറത്തിറങ്ങാതെ വീടുകളില്‍ തുടരാന്‍ വന്‍ നഗരങ്ങളിലടക്കം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെയാണ്  ബാൻഡ് വിഡ്ത്ത് ഉപയോഗം കൂടിയതെന്ന് കമ്പനികള്‍ പറയുന്നു. സമയം ചിലഴിക്കാന്‍ നെറ്റഫ്ലിക്സിലും ആമസോണ്‍  പ്രൈമിലുമെല്ലാം സിനിമകളുടെ ഡൗണ്‍ലോഡിംഗ്  വന്‍ തോതില്‍ കൂടിയതായി കമ്പനികൾ പറയുന്നു. 

നെറ്റ്‍വർക്ക് ഉപഭോഗം കുറയ്ക്കാനായി എച്ച്ഡി സേവനങ്ങള്‍ തത്കാലം നിര്‍ത്തിവെക്കണമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോട് നിര്‍ദ്ദേശിക്കണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം. എച്ച്ഡിക്ക് പകരം എസ് ഡി ദൃശ്യങ്ങള്‍ മാത്രമേ ലഭ്യമാക്കാവൂ എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്‍റെയും ടെലികോം മന്ത്രാലയത്തിന്‍റേയും ശ്രദ്ധയില്‍ പെടുത്തും. ഓണ്‍ലൈന്‍ വീഡിയോ സേവന രംഗത്തുള്ള 12 കമ്പനികളോടും അഭ്യര്‍ത്ഥിക്കും.

സമാന സാഹചര്യമുണ്ടായപ്പോള്‍ കഴിഞ്ഞയാഴ്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കമ്പനികള്‍ എച്ച്ഡി സേവനം നിര്‍ത്തിവെച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ