NEWS

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് തുടര്‍ച്ചയായി ഉയരുന്നു

Newage News

16 Sep 2020

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് വര്‍ധിച്ച് 78.28 % ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 79,292  പേര്‍ സുഖം പ്രാപിച്ചു. ആകെ രോഗമുക്തര്‍ 38,59,399. ആണ്. സുഖംപ്രാപിച്ചവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം വര്‍ധിച്ച് 28 ലക്ഷം കവിഞ്ഞു (28,69,338). രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളത് 9,90,061  പേരാണ്. ചികിത്സയിലുള്ളവരുടെ പകുതിയോളം (48.8%)  മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ 3 സംസ്ഥാനങ്ങളിലാണ്. ഉത്തര്‍പ്രദേശ്, തമിഴ്‌നാട്,  ഛത്തീസ്ഗഢ്, ഒഡീഷ, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ള കേസുകളുടെ 24.4 ശതമാനമുള്ളത്.

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളവരുടെ 60.35 ശതമാനവും. ഈ സംസ്ഥാനങ്ങള്‍ തന്നെയാണ് ആകെ രോഗമുക്തരുടെ 60 ശതമാനത്തിനടുത്ത് (59.42 %) റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,054 പേരാണ് കോവിഡ് കാരണം മരിച്ചത്. ഇതില്‍ 69  ശതമാനത്തിനടുത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്,  ഡല്‍ഹി  എന്നീ  സംസ്ഥാനങ്ങളിലാണ്.  

37 ശതമാനത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്(29,894 മരണങ്ങള്‍). ഇവിടെ കഴിഞ്ഞ 24 മണിക്കൂറില്‍ 34.44 ശതമാനം മരണങ്ങള്‍(363 മരണങ്ങള്‍) റിപ്പോര്‍ട്ട് ചെയ്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ