LIFESTYLE

കോവിഡ് പ്രോട്ടോകോൾ വിവാഹവുമായി ഇംപ്രസാരിയോ

Newage News

14 May 2020

കൊച്ചി: കോവിഡ് കാലത്തെ വിവാഹങ്ങൾ നിയമവിധേയമായി ഗംഭീരമാക്കാൻ ഇവൻ്റ് മാനേജ്‌മെന്റ് കമ്പനികൾ. സംസ്ഥാനത്തെ മുൻ നിര ഇവൻ്റ് കമ്പനികളിലൊന്നായ ഇംപ്രസാരിയോ കോവിഡ് പ്രോട്ടോകോൾ വെഡിങ് അവതരിപ്പിച്ചു കഴിഞ്ഞു. അനുമതികളെല്ലാം ഇവൻ്റ് മാനേജർ പൂർത്തിയാക്കും. ക്ലയിന്റിന് ഇത്തരം കാര്യങ്ങളിൽ ഉത്കണ്ഠ വേണ്ട. തെർമൽ സ്ക്രീനിംഗ് അടക്കമുള്ള സംവിധാനങ്ങൾ വേദിയിൽ ഉണ്ടാകും. വിവാഹ വേദി സജ്ജീകരിക്കുന്നത് സോഷ്യൽ ഡിസ്റ്റൻസിങ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും. വിവാഹത്തിന്റെ തത്സമയ വെബ് സ്ട്രീമിംഗ് ഉണ്ടാകും. വിവാഹ അറിയിപ്പ് മുതൽ എല്ലാം ഡിജിറ്റൽ രൂപത്തിൽ നിർവഹിക്കും. ഡിജിറ്റൽ സാധ്യതകളെ പ്രൊഫഷണലായി ഉപയോഗിക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. കോവിഡ് പ്രോട്ടോക്കോളുകൾ ഓരോ ആഴ്ചയിലും മാറുകയാണ്. പല സ്ഥലങ്ങളിൽ പല രീതിയിലാണ്. അതനുസരിച്ചു വേണം ക്രമീകരണങ്ങൾ നടത്താൻ. കോവിഡ് ലോക്ക്ഡൗൺ കാരണം നടത്താൻ കഴിയാതെ പോയ വിവാഹങ്ങൾ നടത്താൻ സഹായിക്കുകയാണ് തങ്ങളുടെ ശ്രമമെന്ന് ഇംപ്രസാരിയോ സിഇഒ ഹരീഷ് ബാബു പറയുന്നു. 

കോവിഡിന് ശേഷം ഒരു വിഭാഗം കോൺഫറൻസുകൾ വെബ് അധിഷ്ഠിതമായേക്കും. അതിനെയും മികച്ച നിലവാരത്തിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന രീതിയിൽ തങ്ങൾ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറയുന്നു. പ്രതിസന്ധി അവസാനിക്കുന്നതോടെ ഇവന്റുകൾ പഴയ രൂപത്തിൽ നടത്താൻ ആളുകൾ താല്പര്യപ്പെടും. കുറേക്കാലത്തേക്കെങ്കിലും പ്രോട്ടോക്കോളുകൾ പാലിക്കേണ്ടി വരും. മാറുന്ന സാഹചര്യങ്ങൾക്ക് അനുസരിച് തങ്ങളും ബിസിനസിൽ മാറ്റങ്ങൾ കൊണ്ടുവരികയാണെന്ന് ഹരീഷ് ബാബു കൂട്ടിച്ചേർത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story