ECONOMY

കൊവിഡ് പ്രതിസന്ധി: പ്രവാസിപ്പണമൊഴുക്ക് കുറയുമെന്ന് എ.ഡി.ബി

Newage News

05 Aug 2020

കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച കടുത്ത സാമ്പത്തികമാന്ദ്യം മൂലം ഈവ‌ർഷം ആഗോളതലത്തിൽ പ്രവാസിപ്പണമൊഴുക്കിൽ 10,860 കോടി ഡോളറോളം ഇടിവുണ്ടായേക്കാമെന്ന് ഏഷ്യൻ വികസന ബാങ്കിന്റെ (എ.ഡി.ബി) റിപ്പോർട്ട്. പ്രവാസി/കുടിയേറ്റ തൊഴിലാളികളെ കൊവിഡ് വ്യാപനം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുക മാത്രമല്ല, ആഗോളതലത്തിൽ ഒട്ടേറെ പേർക്ക് തൊഴിലും നഷ്‌ടമായി. ഒട്ടേറെപ്പേരുടെ ശമ്പളവും വെട്ടിക്കുറയ്ക്കപ്പെട്ടു.

കൊവിഡ് ഇല്ലായിരുന്നെങ്കിൽ ഈ വർഷം ലഭിക്കേണ്ടിയിരുന്ന മൊത്തം പ്രവാസിപ്പണത്തിന്റെ 18.3 ശതമാനമാണ് നഷ്‌ടമാകുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയുൾപ്പെടുന്ന ദക്ഷിണേഷ്യയാകും ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തുക. പ്രവാസിപ്പണമൊഴുക്കിൽ തുടർച്ചയായി ഒന്നാംസ്ഥാനം അലങ്കരിക്കുന്ന രാജ്യമാണ് ഇന്ത്യ. ദക്ഷിണേഷ്യ ഈ വർഷം 2,860 കോടി ഡോളറിന്റെ നഷ്‌ടമാകും രേഖപ്പെടുത്തുക. 2018ൽ ലഭിച്ച മൊത്തം പണത്തിന്റെ 24.7 ശതമാനം വരുമിത്.

മദ്ധ്യേഷ്യ 340 കോടി ഡോളറിന്റെയും ദക്ഷിണ-പൂർവേഷ്യ 1,170 കോടി ഡോളറിന്റെയും നഷ്‌ടം നേരിടും. പ്രവാസി ഇന്ത്യക്കാർ ഏറ്റവുമധികമുള്ള ഗൾഫ് മേഖലയിൽ നിന്നുള്ള പണമൊഴുക്ക് 2,250 ഡോളർ കുറയും. ഏഷ്യയുടെ മൊത്തം നഷ്‌ടത്തിന്റെ 41.4 ശതമാനവും ഗൾഫിൽ നിന്നായിരിക്കും. അമേരിക്കയിൽ നിന്നുള്ള പ്രവാസിപ്പണത്തിലുണ്ടാവുന്ന കുറവ് 2,050 കോടി ഡോളറാണ്. മൊത്തം പണമൊഴുക്കിന്റെ 37.9 ശതമാനമാണിത്.

ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഇതിൽ, 19-20 ശതമാനവും ഒഴുകുന്നത് കേരളത്തിലേക്കാണ്. 2018ൽ 85,092 കോടി രൂപയാണ് കേരളം നേടിയ പ്രവാസിപ്പണം. 2020ലെ പ്രവാസിപ്പണമൊഴുക്കിൽ കേരളം 30,000 കോടി രൂപവരെ നഷ്‌ടം നേരിട്ടേക്കുമെന്നാണ് വിലയിരുത്തലുകൾ.

2019ൽ ഇന്ത്യയിലേക്ക് എത്തിയ പ്രവാസിപ്പണമായ 8,300 കോടി ഡോളറിന്റെ 19 ശതമാനം കണക്കാക്കിയാൽ, കേരളം നേടിയത് 1.20 ലക്ഷം കോടി രൂപ (മൂല്യം ഡോളറിനെതിരെ 76 എന്നപ്രകാരം). ഈവർഷം ഇന്ത്യയിൽ 6,300 കോടി ഡോളറേ എത്തൂ എന്ന് ലോകബാങ്ക് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതു പരിഗണിച്ചാൽ, കേരളത്തിന് ഈ വർഷം പ്രതീക്ഷിക്കാവുന്നത് 90,000 കോടി രൂപയാണ്. നഷ്‌ടം 30,000 കോടി രൂപ.

പണമൊഴുക്കിന്റെ തടസങ്ങൾ

1. പ്രവാസി ഇന്ത്യക്കാർ‌ ഏറ്റവുമധികമുള്ള ഗൾഫ് രാജ്യങ്ങൾ, എണ്ണവില ഇടിവുമൂലം 2014 മുതൽ വരുമാനക്കമ്മി നേരിടുന്നു.

2. ആഗോള സമ്പദ്‌മാന്ദ്യത്തിനും ക്രൂഡ് വിലത്തകർച്ചയ്ക്കും പിന്നാലെ കൊവിഡിന്റെ താണ്ഡവം

3. ഗൾഫ് സ്വകാര്യ കമ്പനികൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു

4. കുറഞ്ഞത് 20% പേർ തൊഴിൽ നഷ്‌ട ഭീതിയിൽ

5. സ്വദേശിവത്കരണം വഴി പല ഗൾഫ് രാജ്യങ്ങളും വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു.

6. ഒമാൻ 80 തൊഴിൽ മേഖലകളിൽ വിദേശികളെ വിലക്കി

7. കൊവിഡ് ഭീതിമൂലം നല്ലൊരു പങ്ക് പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ