Newage News
29 Oct 2020
ഹൈദരാബാദ്: സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്ന ഓക്സ്ഫോര്‍ഡ് കോവിഡ് വാക്സിന് ഡിസംബറോടെ തയ്യാറാകുമെന്ന് കമ്പനി മേധാവി അദാര്‍ പൂനവാല. നൂറ് മില്യണ്‍ ഡോസുകള്‍ ഉള്‍പ്പെട്ട ആദ്യബാച്ച് 2021 ലെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ ലഭ്യമാക്കുമെന്നും പൂനവാല പറഞ്ഞു. എന്‍ഡിടിവിക്ക് നല്കിയ പ്രസ്താവനയിലാണ് വാക്സിന് പ്രിന്‍സ് എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന അദാര്‍ പൂനവാല ഇത് പറഞ്ഞത്. അടിയന്തര ലൈസന്‍സിന് ശ്രമിച്ചില്ലെങ്കില്‍ പോലും ഞങ്ങളുടെ പരീക്ഷണങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയാകും. അങ്ങനെയെങ്കില്‍ ജനുവരിയില്‍ വാക്സിന് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ സാധിക്കും. ബ്രിട്ടനില്‍ നടക്കുന്ന പരിക്ഷണങ്ങളും ഇതിനെ സ്വാധീനിക്കുന്ന ഘടകമാണ്. എന്നാല്‍ അവസാന ഘട്ടത്തിലാണ് യു.കെയിലെ പരീക്ഷണങ്ങള്‍. അതിനുശേഷം രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം നമുക്ക് അടിയന്തര ലൈസന്‍സിനുവേണ്ടി ഇന്ത്യന്‍ അധികൃതരെ സമീപിക്കാം. ഇതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം നടപടിക്രമങ്ങള്‍ രണ്ടോ മൂന്നോ ആഴ്ച നീണ്ടേക്കാം. എന്നിരുന്നാലും ഡിസംബറോടെ കോവിഡ് വാക്സിന് യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദാര്‍ പൂനവാല വിശദദമാക്കി.