NEWS

കൊവിഡ് വാക്‌സിന് വിലകുറഞ്ഞേക്കും; കേന്ദ്രസർക്കാർ തീരുമാനം വെളളിയാഴ്‌ച

Amala Savior

26 May 2021

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍റെ വില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം രാജ്യമൊട്ടാകെ ഉയരുന്നതിനിടെ, നികുതിയിളവ് നല്‍കുന്നത് പരിഗണിച്ച് കേന്ദ്രസർക്കാർ. വെള്ളിയാഴ്‌ച ചേരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗം ഇത് പരിഗണിക്കുമെന്നാണ് വിവരം. നികുതി പൂര്‍ണമായി ഒഴിവാക്കുമോ, അതോ നികുതി ഇളവ് നല്‍കണമോ എന്നതില്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും.

നികുതി പൂര്‍ണമായി ഒഴിവാക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം. അല്ലാത്തപക്ഷം നികുതി നാമമാത്രമാക്കിയേക്കും. 0.1 ശതമാനം നികുതി ചുമത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇതിന് പുറമേ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതും കൗണ്‍സില്‍ പരിഗണിച്ചേക്കും.

നിലവിൽ ആഭ്യന്തര തലത്തിൽ കൊവിഡ് വാക്‌സിന്‍റെ വിൽപ്പനയ്ക്കും ഇറക്കുമതിക്കും അഞ്ചു ശതമാനം ജി എസ് ടിയും കൊവിഡ് മരുന്നിനും ഓക്‌സിജനും 12 ശതമാനം ലെവിയുമാണ് ഈടാക്കുന്നത്. നേരത്തെ നികുതിയിളവ് ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും നികുതി ഇളവ് ആവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ