NEWS

കേരളത്തിൽ ഇനി രണ്ട് റെഡ്‌സോൺ ജില്ലകൾ മാത്രമെന്ന് കേന്ദ്രം; ഇളവുകൾ ആലോചിച്ച് മാത്രമെന്ന് സംസ്ഥാനം, പൊതുഗതാഗതം അനുവദിക്കില്ല

Newage News

01 May 2020

കോട്ടയം: രാജ്യത്തെ 130 ജില്ലകള്‍ റെഡ്സോണില്‍ ആയപ്പോള്‍ കേരളത്തിലും കാതലായ മാറ്റങ്ങള്‍. ഈ റെഡ്സോണുകളില്‍ തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. ഇവിടെ ഭാഗിക ഇളവുകള്‍ നല്‍കും. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ ഇളവുകള്‍ സംബന്ധിച്ചു തീരുമാനമെടുക്കുകയുള്ളുവെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. പൊതുഗതാഗതം അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഗ്രീന്‍ സോണില്‍ പെട്ട എറണാകുളത്ത് ഘട്ടം ഘട്ടമായി മാത്രം ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ചാണ് ആലോചനയെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

കേന്ദ്രപട്ടികയില്‍ കോട്ടയവും കണ്ണൂരും റെഡ്സോണിലാണ്. ഇതുവരെ റെഡ്സോണിലായിരുന്ന കോഴിക്കോടും മലപ്പുറവും കാസര്‍കോടും ഇടുക്കിയും ഓറഞ്ചിലേക്ക് മാറി. മറ്റു 10 ജില്ലകള്‍ ഓറഞ്ചായി. ഓറഞ്ചായിരുന്ന എറണാകുളവും വയനാടുമാണ് ഗ്രീന്‍സോണിലേക്ക് മാറിയത്.

രാജ്യവ്യാപക ലോക്‌‍ഡൗൺ ഈ മാസം 3ന് അവസാനിപ്പിക്കുക, തുടർന്ന് ഓരോ പ്രദേശത്തിനും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നാണു കേന്ദ്രം ആലോചിക്കുന്നത്. പരമാവധി അനുവദിക്കാവുന്ന ഇളവുകളായിരിക്കും കേന്ദ്രം നിർദേശിക്കുക. പ്രാദേശിക സാഹചര്യം വിലയിരുത്തി കർശന വ്യവസ്ഥകൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടാകും.

പ്രശ്നമേഖലകൾക്കായി ലോക്‌ഡൗൺ അല്ലാതെ മറ്റൊരു മാർഗം കണ്ടെത്താനായിട്ടില്ലെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മുൻകരുതൽ വ്യവസ്ഥകളോടെ കൂടുതൽ േപർക്ക് ഓഫിസുകളിൽ ജോലിക്ക് അനുമതി നൽകും. കൂട്ടംകൂടന്നതിനുള്ള വിലക്ക് തുടരും. വൈറസ് ഉടൻ വിട്ടൊഴിയില്ലെന്നാണു വിലയിരുത്തൽ. പ്രശ്നമില്ലാത്ത സ്ഥലങ്ങളിൽ അകല വ്യവസ്ഥയും മാസ്കും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലൂന്നി ജനജീവിതം കഴിയുന്നനത്ര സാധാരണ സ്ഥിതിയിലാക്കാനാണു ശ്രമം.

Content Highlights: Covid zones in Kerala

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ