ECONOMY

രണ്ടാം കോവിഡ് തരംഗത്തില്‍ ഉലഞ്ഞ് രാജ്യത്തെ തൊഴില്‍ മേഖല; തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തി

Newage News

16 Apr 2021

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ആഞ്ഞടിക്കാന്‍ തുടങ്ങിയതോടെ വിവിധയിടങ്ങളില്‍ പ്രഖ്യാപിച്ച പുതിയ ലോക്ക്ഡൗണ്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങളിലെ പുതിയ ലോക്ക്ഡൗണ്‍ കാരണം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനത്തിലെത്തിയെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി വ്യക്തമാക്കുന്നത്.

തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത് സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിക്കുമെന്നും 120 ദശലക്ഷത്തിലധികം അസംഘടിത തൊഴിലാളികളെ ബാധിക്കുമെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) പറയുന്നു.'ലോക്ക്ഡൗണ്‍ സംബന്ധിച്ച ഊഹാപോഹങ്ങള്‍ തന്നെ ഡാറ്റയില്‍ പ്രതിഫലിക്കാന്‍ തുടങ്ങി. 2021 ഏപ്രിലില്‍ അവസാനിച്ച ആദ്യ രണ്ടാഴ്ചത്തെ തൊഴിലില്ലായ്മ നിരക്ക് എട്ട് ശതമാനമായി വര്‍ധിക്കുകയും തൊഴില്‍ പങ്കാളിത്ത നിരക്ക് 40 ശതമാനമായി കുറയുകയും ചെയ്തു' സിഎംഐഇ പ്രസ്താവനയില്‍ പറഞ്ഞു.

സിഎംഐഇയുടെ കണക്കനുസരിച്ച്, ഏപ്രില്‍ 14 വരെ ഇന്ത്യയിലെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാണ്. നഗരത്തില്‍ ഇത്  8.4 ശതമാനവും ഗ്രാമീണ മേഖലയില്‍ 6.6 ശതമാനവുമാണ്. എന്നാല്‍ മാര്‍ച്ചിലെ രാജ്യത്തെ ശരാശരി തൊഴിലില്ലായ്മ നിരക്ക് 6.52 ശതമാനമായിരുന്നു. നഗരത്തില്‍ 7.24 ശതമാനവും ഗ്രാമീണ മേഖലയില്‍ 6.17 ശതമാനവും.സിഎംഐഇയുടെ അഭിപ്രായത്തില്‍, 2020 ലെ രാജ്യവ്യാപകമായ ലോക്ക്ഡൗണുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവിലെ ലോക്ക്ഡൗണ്‍ വളരെ കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍ ഇത് സാമ്പത്തിക വീണ്ടെടുക്കലിനെ ദോഷകരമായി ബാധിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ