ECONOMY

കൊറോണ വൈറസ് പരന്നതോടെ സംസ്ഥാനത്തുനിന്നുള്ള ഞണ്ട് കയറ്റുമതിയിൽ കനത്ത ഇടിവ്; 35 ലക്ഷം രൂപയുടെ പ്രതിദിന കയറ്റുമതി ഉണ്ടായിരുന്നത് നാലിലൊന്നായി കുറഞ്ഞു

Newage News

14 Feb 2020

കൊച്ചി: കൊറോണ വൈറസ് ബാധയെത്തുടർന്നു സിംഗപ്പൂരിൽ ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തുനിന്നുള്ള  ഞണ്ട് കയറ്റുമതി നാലിലൊന്നായി. തായ്‌വാനിലേക്കു മാത്രമാണു കയറ്റുമതി തുടരുന്നത്.  കൊറോണ ബാധ കണ്ടെത്തുന്നതിനു മുൻപ് പ്രതിദിനം 30–35 ലക്ഷം രൂപയുടെ കയറ്റുമതിയായിരുന്നു കേരളത്തിൽനി  ന്ന്.  എറണാകുളം, ആലപ്പുഴ, കൊല്ലം ,കണ്ണൂർ, കോഴിക്കോട്  ജില്ലകളിൽനിന്നായിരുന്നു കൂടുതലും. എന്നാൽ ചെന്നൈയിലെ ഏജൻസികൾ ഇപ്പോൾ ഞണ്ടു സ്വീകരിക്കുന്നില്ല.  വലിയ ഞണ്ടുകൾ പ്രാദേശിക വിപണിയിൽ കുറഞ്ഞ വിലയ്ക്കു നൽകേണ്ട അവസ്ഥ.

നവംബർ മുതൽ ഫെബ്രുവരി വരെയാണു ‘മഡ്’ ഇനം ഞണ്ടുകൾ വളർച്ചയെത്തുന്നതും കയറ്റുമതി വിപണിയിലെത്തുന്നതും. ഡബിൾ എക്സൽ വിഭാഗത്തിലുള്ള മഡ് ഞണ്ടുകൾക്കു 2000–2200 രൂപ വരെ വിലയുണ്ട്. എക്സൽ വിഭാഗത്തിലുള്ളതിന് 1800–1900 രൂപയായിരുന്നു വില.  ബിഗ് ഇനത്തിലുള്ളതിനു 1400 രൂപയും മീഡിയത്തിനു 900 രൂപയും കഴിഞ്ഞ സീസണിൽ ലഭിച്ചതാണ്. ചൈനയിൽ ഏറെ പ്രിയമുള്ള റെഡ് ക്രാബിനു കിലോയ്ക്ക് 1200 രൂപ വരെയാണു വില.   പിടിച്ചെടുക്കുന്ന ഞണ്ടുകൾ കൂടുതൽ സമയം കരയിൽ സൂക്ഷിക്കാൻ കഴിയാത്തതും എളുപ്പത്തിൽ വൈറസ്ബാധ ഏൽക്കാനുള്ള സാധ്യതകളും കർഷകരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ