Newage News
25 Jan 2021
മുംബൈ: പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നതോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടുതലും അതിലേക്കു മാറിയെന്നും അതോടെ മറ്റു ചെലവിടലുകൾ കുറഞ്ഞെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഗവേഷണവിഭാഗം. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപഭോഗത്തിന്റെ കണക്കുകൾ വിലയിരുത്തുമ്പോൾ, ഇന്ധനവില പോലെ, ഒഴിവാക്കാനാകാത്ത ചെലവുകൾ 65% ആയെന്ന് എസ്ബിഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
നികുതി കുറച്ച് ഇന്ധനവില താഴ്ത്തിയില്ലെങ്കിൽ ജനത്തിന്റെ ഉപഭോഗം കുറയുമെന്നതിന്റെ തെളിവാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യം, അടുക്കള സാധനങ്ങൾ, യൂട്ടിലിറ്റി സേവനങ്ങൾ തുടങ്ങിയ മേഖലകളിലായിരുന്നു മുൻ മാസങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗം കൂടുതൽ. എന്നാൽ ഇന്ധനവില ഉയർന്നതോടെ സ്ഥിതി മാറി.