ECONOMY

ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി 4 മാസത്തെ ഉയർന്ന തലത്തിൽ; പെട്രോൾ, ഡീസൽ ഇറക്കുമതി കുറഞ്ഞു

25 Sep 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി: ആഗസ്‌റ്റിൽ ഇന്ത്യ 19.66 മില്യൺ ടൺ ക്രൂഡോയിൽ ഇറക്കുമതി ചെയ്‌തുവെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) റിപ്പോർട്ട്. കഴിഞ്ഞ നാലുമാസത്തെ ഏറ്റവും ഉയർന്ന ഇറക്കുമതിയാണ്. 2018 ആഗസ്‌റ്റിനെ അപേക്ഷിച്ച് 5.5 ശതമാനമാണ് വർദ്ധന. ഈ വർഷം ജൂലായിൽ ഇറക്കുമതി 19.34 മില്യൺ ടൺ ആയിരുന്നു.

കപ്പലുകൾ ഉപയോഗിക്കുന്ന ഫ്യുവൽ ഓയിൽ ഇറക്കുമതി എട്ടുവർഷത്തെ ഉയരമായ 3.06 ലക്ഷം ടണ്ണിലെത്തി. നാഫ്‌ത ഉൾപ്പെടെയുള്ള എണ്ണ ഉത്‌പന്നങ്ങളുടെ ഇറക്കുമതി വർദ്ധന 23.2 ശതമാനമാണ്. ഡീസൽ ഇറക്കുമതി 55 ശതമാനം കുറഞ്ഞ് 51,000 ടണ്ണായി. കഴിഞ്ഞ ഡ‌ിസംബറിന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന ഇറക്കുമതിയാണിത്. പെട്രോൾ ഇറക്കുമതി 29 ശതമാനം താഴ്‌ന്ന് 1.74 ലക്ഷം ടണ്ണിലുമെത്തി.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതി കയറ്റുമതി 2018 ആഗസ്‌റ്റിനെ അപേക്ഷിച്ച് കഴിഞ്ഞമാസം 5.2 ശതമാനം കുറഞ്ഞു. എൽ.പി.ജി കയറ്റുമതി കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലെത്തി. 

ഉപഭോഗത്തിനുള്ള ക്രൂഡോയിലിൽ 80 ശതമാനവും പുറത്തുനിന്ന് വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.

ക്രൂഡോയിൽ ഉപഭോഗത്തിൽ ലോകത്ത് മൂന്നാംസ്ഥാനത്തും ഏഷ്യയിൽ ചൈനയ്ക്ക് പിന്നിലായി രണ്ടാംസ്ഥാനത്തുമാണ് ഇന്ത്യ. ആഗോള ക്രൂഡോയിൽ ഉപഭോഗത്തിൽ 12 ശതമാനവും ചൈനയും ഇന്ത്യയിലുമായാണ്.

പെട്രോൾ വില (തിരുവനന്തപുരം) ഇന്നലെ 23 പൈസ ഉയർന്ന് 77.56 രൂപയിലെത്തി. 15 പൈസ വർദ്ധിച്ച് ഡീസൽ വില 72.17 രൂപയായി. കഴിഞ്ഞ 10 ദിവസത്തിനിടെ പെട്രോൾ വിലയിലുണ്ടായ വർദ്ധന 2.15 രൂപയാണ്. ഡീസലിന് 1.73 രൂപയും കൂടി.

സൗദി ആരാംകോയുടെ എണ്ണ ഉത്പാദകശാലകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർ‌ന്ന് കഴിഞ്ഞ 16ന് ബാരലിന് 71.95 ഡോളറിലേക്ക് കുതിച്ചുയർന്ന ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം ഇന്നലെ 62.77 ഡോളറിലായിരുന്നു. ഉത്‌പാദനം പ്രതീക്ഷിച്ചതിലും വേഗം പുനരാരംഭിക്കുമെന്ന ആരാംകോയുടെ പ്രഖ്യാപനമാണ് വില കുറയാൻ കാരണം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ