FINANCE

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സംവിധാനമായ ബിറ്റ്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Renjith George

14 Oct 2021

കൊച്ചി: ഇന്ത്യന്‍ നിര്‍മിത ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിറ്റ്‌സ് പ്രമുഖ നടി നിധി അഗര്‍വാളും നഗരത്തിലെ പ്രമുഖ വ്യക്തികളും പങ്കെടുത്ത ചടങ്ങിലൂടെ അവതരിപ്പിച്ചു.  ക്രിപ്‌റ്റോയെ കുറിച്ചുള്ള അവബോധം വര്‍ധിച്ചു വരികയാണെന്നും ഇതു വിപണിയെ നയിക്കുമെന്നാണു തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും പുതിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സംവിധാനം അവതരിപ്പിക്കുന്നതിനെ കുറിച്ചു പ്രതികരിച്ചു കൊണ്ട് ബിറ്റ്‌സ് സ്ഥാപകന്‍ നവീന്‍ കുമാര്‍ പറഞ്ഞു.  

ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന രംഗത്ത് നേതൃസ്ഥാനം വഹിക്കുന്ന ഫയര്‍ബ്ലോക്‌സുമായി ബിറ്റ്‌സ് സഹകരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് എല്ലാവിധ വോലറ്റുകള്‍ക്കും ഇന്‍ഷൂറന്‍സ് ലഭ്യമാക്കും.  ഇതോടൊപ്പം ഈ സംവിധാനത്തില്‍ 30 ദശലക്ഷം ഇടപാടുകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് ബിറ്റ്‌സ് ഏറ്റവും വേഗതയേറിയ എക്‌സ്‌ചേഞ്ചായി മാറുകയും ചെയ്യും. എല്ലാ പുതിയ ട്രേഡര്‍മാരേയും പ്രോല്‍സാഹിപ്പിക്കുകയും ക്ഷണിക്കുകയും ചെയ്ത നവീന്‍ കഴിഞ്ഞ എക്‌സ്‌ചേഞ്ച് പ്രശ്‌നങ്ങളില്‍ പണം നഷ്ടപ്പെട്ടവരേയും ബിറ്റ്‌സുമായി ചേര്‍ന്ന ക്രിപ്‌റ്റോയില്‍ ഒരു അവസരം കൂടി പ്രയോജനപ്പെടുത്തുകയും ഭാവിയിലെ ക്രിപ്‌റ്റോയില്‍ പങ്കാളികളാകുകയും ചെയ്യാന്‍ ക്ഷണിച്ചു.

എക്‌സ്‌ചേഞ്ച് എന്ന സങ്കല്‍പവും ട്രേഡി്ങ് പ്രതീക്ഷകളും മൂലം ബിറ്റ്‌സിന്റെ രജിസ്‌ട്രേഷന്‍ ദിനം മുതല്‍ ക്രിപ്‌റ്റോ രംഗത്തുള്ള മറ്റുള്ളവരെ ആകര്‍ഷിച്ചു വരുന്നുണ്ട്.  എല്ലാ ക്രിപ്‌റ്റോകളും വീക്ഷിക്കാന്‍ ഇതാദ്യമായി അവസരം നല്‍കുന്ന സവിശേഷത മൂലം ബിറ്റ്‌സ് ക്രിപ്‌റ്റോ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്.  അതിവേഗ ഇടപാടുകള്‍, വോലറ്റിന് ഇന്‍ഷൂറന്‍സ്,  നിര്‍മിത ബുദ്ധിയുടെ വിപുലമായ ഉപയോഗം, എല്ലാ ദിവസവും മുഴുവന്‍ സമയവും വിവിധ ഭാഷകളിലെ ലൈവ് ചാറ്റ്, ഉപഭോക്തൃ പിന്തുണ, നിര്‍മിത ബുദ്ധിയുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ സവിശേഷതകളും ഇതിനുണ്ട്.

ഒരു ബിസിനസ് വിദ്യാര്‍ത്ഥി എന്ന നിലയില്‍ ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങള്‍ താന്‍ പൂര്‍ണമായി മനസിലാക്കുന്നുവെന്ന് ഇതു പുറത്തിറക്കുന്ന വേളയിലെ സദസിനെ അഭിസംബോധന ചെയ്തു കൊണ്ട് നിധി ്അഗര്‍വാള്‍ പറഞ്ഞു. 100 ശതമാനം ഇന്‍ഷുറന്‍സ് ലഭ്യമാക്കിക്കൊണ്ട് ബിറ്റ്‌സ് ഉപഭോക്താക്കള്‍ക്കു വേണ്ടി നിലകൊള്ളുകയാണ്.  സ്ത്രീകളും പുരുഷന്‍മാരും ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കാനായി മുന്നോട്ടു വരണം. സുരക്ഷിതമായ മികച്ച നിക്ഷേപമാണിത്. ഇത്തരമൊരു സവിശേഷ സംവിധാനം പുറത്തിറക്കുന്നതില്‍ പങ്കെടുക്കാനായതില്‍ അതീവ ആഹ്ളാദമുണ്ടെന്നും അവർ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story