LAUNCHPAD

കോവിഡ് കാലാനുഭവങ്ങൾ ഒരുമിച്ചു ചേർക്കാൻ സിഎസ്ഇഎസ്;. മുൻകൈ 'ഇൻ ലിംബോ' എന്ന പേരിൽ

Newage News

11 Apr 2020

കൊച്ചി: ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഇടപെടുന്നവരുടെ “കോവിഡ് കാലാനുഭവങ്ങൾ” രേഖപ്പെടുത്തി വയ്ക്കാൻ സെന്റർ ഫോർ സോഷ്യോ-എക്കണോമിക്ക് ആന്റ് എൻ‌വയണ്മെന്റൽ സ്റ്റഡീസ് (സിഎസ്ഇഎസ്) തുടക്കം കുറിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ, കച്ചവടക്കാർ, കൃഷിക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ, സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നവർ തുടങ്ങി ഏതു വിഭാഗത്തിൽപ്പെടുന്നവരുടെയും കോവിഡ്-ലോക്ക്ഡൌൺ കാലഘട്ടത്തിലെ വ്യക്തിഗതാനുഭവങ്ങളും ഈ സാഹചര്യവുമായി ബന്ധപ്പെട്ട ചിന്തകളും പങ്കുവെക്കാം. വിവിധ സർക്കാരുകളും സർക്കാരേതര സംഘടനകളും ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിനായി നടത്തിവരുന്ന ഇടപെടലുകളെക്കുറിച്ചും അനുഭവങ്ങൾ പങ്കിടാം. ഇത്തരം വിവരങ്ങൾ പരസ്പരം പങ്കുവെക്കുന്നത് അനുകരണീയമായ മാതൃകകൾ സ്വീകരിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുമെന്ന ധാരണയോടെയാണിത്. 

വ്യത്യസ്ത സാമൂഹ്യ-രാഷ്ട്രീയ-സാംസ്ക്കാരിക-സാമ്പത്തിക ചുറ്റുപാടുകളിൽ ജീവിക്കുന്നവർ ഈ കാലത്തെ എങ്ങനെ നേരിട്ടുവെന്ന് മനസിലാക്കുന്നത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിനും  ഉപയോഗപ്രദമാകും എന്ന് സിഎസ് ഇഎസ് കരുതുന്നു. വിവിധ സർക്കാരുകളും, സർക്കാർ സംവിധാനങ്ങളും നേരിട്ട വീഴ്ചകളിൽ നിന്നും, അവർ നടത്തിയ ഫലവത്തായ ഇടപെടലുകളിൽ നിന്നും ഭാവിക്കായി പലതും കരുതിവെക്കാനുമുണ്ടാവും. അനുഭവങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ ഉള്ള എഴുത്തായോ, വീഡിയോ ആയോ ശബ്ദരേഖയായോ അയക്കാവുന്നതാണ്. csesmedia@gmail.com എന്ന മെയിൽ ഐ.ഡി.യിലേക്കോ, Centre for Socio-economic & Environmental Studies, Kochi എന്ന ഫേസ്‌ബുക്ക് പേജിലേക്ക് മെസേജായോ അയക്കാം. ലഭിക്കുന്ന കുറിപ്പുകൾ എഴുതിയ ആളുടെ പേരിൽത്തന്നെ സിഎസ്ഇഎസ്ന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കും. ലോക്ക്ഡൌണിനു ശേഷം ഇവയെല്ലാം ഒരുമിപ്പിച്ച് ചേർത്ത് പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story