ECONOMY

ലോക്ഡൗണിൽ രാജ്യത്തെ കറൻസി വിനിമയം ഉയരുന്നു

Newage News

28 Sep 2020

മുംബൈ: രാജ്യത്തെ കറൻസി സർക്കുലേഷൻ ഉയരുന്നതായി കണക്കുകൾ. മുൻ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 22.6 ശതമാനമാണ് നോട്ടുകളുടെ വിനിമയത്തിൽ ഇതുവരെയുണ്ടായ വർധനവ്. ജനങ്ങൾ കൂടുതൽ പണം സൂക്ഷിക്കുന്നതിനാണ് കറൻസി സർക്കുലേഷനിൽ വർധനയുണ്ടായത്.  കഴിഞ്ഞ വർഷം സർക്കുലേഷൻ 13 ശതമാനം മാത്രമായിരുന്നു. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ ജനങ്ങൾ കൂടുതൽ കറൻസി കൈവശം വെക്കുന്നതിൻെറ തെളിവാണ് സർക്കുലേഷൻ വർധിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കടുത്ത അസ്ഥിരത നില നിൽക്കുന്ന സമയങ്ങളിൽ ജനങ്ങൾ കൂടുതലായും കറൻസി സൂക്ഷിച്ചുവെക്കുമെന്നതിൻെറ തെളിവാണ് സർക്കുലേഷൻ ഉയർന്നത്. കറൻസി ജനങ്ങൾക്ക് സുരക്ഷിതത്വ ബോധം നൽകുന്നുണ്ടെന്ന് കെയർ റേറ്റിങ്ങിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ മദൻ സബ്നാവിസ് പറഞ്ഞു.സാമ്പത്തിക രംഗത്ത് അസ്ഥിരമായ സാഹചര്യം ഉടലെടുക്കുേമ്പാഴെല്ലാം ജനങ്ങൾ കറൻസി ശേഖരിച്ച് വെക്കും. ഈ സമയത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിക്കും. സാമ്പത്തിക വളർച്ചയുണ്ടാകുേമ്പാഴാണ് കറൻസി സർക്കുലേഷൻ വർധിക്കുക. എന്നാൽ, ഇപ്പോൾ സാഹചര്യം അതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടക്കിടക്കുള്ള ബാങ്ക്/എ.ടി.എം സന്ദർശനം ഒഴിവാക്കുന്നതിനായാണ് ജനങ്ങൾ കൂടുതൽ കറൻസി ശേഖരിച്ചുവെച്ചാണ് സർക്കുലേഷൻ ഉയരാൻ കാരണമെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ഗവേഷക വിഭാഗം തലവൻ അനുഭുട്ടി സഹായ് പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ