LAUNCHPAD

സ്മാർട് എൽഇഡി ടിവിയുമായി ദെയ്‌വ; പുതിയ ടിവി ക്വാണ്ടം ലുമിനിറ്റ് സാങ്കേതികവിദ്യയുടെ പിന്തുണയിൽ

11 Jun 2019

ന്യൂഏജ് ന്യൂസ്, ബജറ്റ് നിരക്കിൽ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഇന്ത്യയിലെത്തിക്കുന്നതിൽ ശ്രദ്ധയൂന്നുന്ന ദെയ്‌വ, പുതിയ ഡി32എസ് ബാർ 80 സെന്റിമീറ്റർ, സ്മാർട് എൽഇഡി ടിവി വിപണിയിലിറക്കി. യൂണിക് ക്രിക്കറ്റ് പിക്ചർ മോഡ് സഹിതം വരുന്ന ഈ ടെലിവിഷൻ നൽകുന്നത് സറൗണ്ട് സൗണ്ടും എൻഹാൻസ്ഡ് പിക്ചർ ക്വാളിറ്റിയും ഉൾക്കൊള്ളുന്ന ക്രിക്കറ്റ് അനുഭവമാണ്.

ക്വാണ്ടം ലുമിനിറ്റ് സാങ്കേതികവിദ്യയുടെ പിന്തുണയിലാണ് ക്രിക്കറ്റ് മോഡ്. 1366 - 768 പിക്‌സൽ റസല്യൂഷൻ, 300 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്, ബിൽറ്റ് ഇൻ സൗണ്ട് ബാർ എന്നിവയോടെയാണെത്തുന്നത്.

എ പ്ലസ് ഗ്രേഡ് പാനൽ, 16.7 മില്യൺ നിറങ്ങൾ എന്നിവയുമായി ഈ സ്മാർട് ടിവി ചുവപ്പിന്റെയും പച്ചയുടെയും നീലയുടെയും കളർ എഫിഷ്യൻസി ഗണ്യമായി വർധിപ്പിക്കുന്നു. 1.5 ഗിഗാഹെട്‌സ് കോർടെക്‌സ് എ 53 ക്വാഡ്‌കോർ പ്രൊസസറും ആൻഡ്രോയിഡ് 8.0 വേർഷനും 1 ജിബി റാമും 8 ജിബി റോമും ടെലിവിഷനു കരുത്തു പകരുന്നു. വില 12990 രൂപ. 



Related News


Special Story