ECONOMY

ദെബാശിഷ് പാണ്ഡ പുതിയ ഫിനാന്‍സ് സെക്രട്ടറി

Newage News

14 Feb 2020

ദില്ലി: ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നുള്ള 1987 ബാച്ചിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ദെബാശിഷ് പാണ്ഡയെ പുതിയ ഫിനാന്‍സ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ഫിനാന്‍സ് സെക്രട്ടറി രാജീവ് കുമാര്‍ ഫെബ്രുവരി 29ന് വിരമിക്കും. 

ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലൂടെയാണ് രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.  വളര്‍ച്ചാനിരക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും വിഫലമാവുകയാണുണ്ടായത്. പലിശനിരക്കുകള്‍ വെട്ടിക്കുറച്ച് വിപണിയില്‍ പണലഭ്യത ഉയര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് സ്വാകരിച്ച നടപടിയും ഫലം കണ്ടില്ല. 

രാജ്യത്തിന്റെ സാമ്പത്തിക രംഗം സുരക്ഷിതമാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സമ്പദ് വ്യവസ്ഥിതി താറുമാറായതായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ അവസരത്തില്‍ ദെബാശിഷ് പാണ്ഡയുടെ നിയമനം ഏറെ പ്രധാനപ്പെട്ടതാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ