LAUNCHPAD

'ഡീകാർബണൈസിങ് ട്രാൻസ്‌പോർട്ട് ഇൻ ഇന്ത്യ' പദ്ധതിക്കു തുടക്കമായി

Newage News

25 Jun 2020

ന്യൂഡൽഹി: രാജ്യത്ത് കാർബൺ നിർഗമനം കുറഞ്ഞ ഗതാഗതം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 'ഡീകാർബണൈസിങ് ട്രാൻസ്‌പോർട്ട് ഇൻ ഇന്ത്യ' പദ്ധതിക്കു തുടക്കമായി. രാജ്യാന്തര ഗതാഗത ഫോറത്തിന്റെ (ഐടിഎഫ്) സഹകരണത്തോടെ നിതി ആയോഗാണ് പദ്ധതി നടപ്പാക്കുന്നത്. ഐടിഎഫ് സെക്രട്ടറി ജനറൽ യങ് തായ് കിമ്മും നിതി ആയോഗ് സിഇഒ അമിതാഭ് കാന്തും പദ്ധതിക്കു തുടക്കമിട്ടു. 2009ൽ ഐടിഎഫിൽ ഇന്ത്യ ചേർന്നതു മുതൽ കാർബൺ രഹിത ഗതാഗതസംവിധാനങ്ങൾക്കായി ശ്രമിക്കുന്നുണ്ടെന്ന് യങ് തായ് കിം പറഞ്ഞു. 

നിലവിലുള്ളതിന്റെ ഇരട്ടി വാഹനങ്ങൾ അടുത്ത 10 വർഷത്തിൽ ഇന്ത്യയിലുണ്ടാകുമെന്ന് അമിതാഭ് കാന്ത് പറഞ്ഞു. മോട്ടർ രഹിത ഗതാഗതം എന്ന ആശയത്തിനാണ് രാജ്യം പ്രാധാന്യം കൊടുക്കേണ്ടത്. 84 കോടിയാകും അടുത്ത 30 വർഷത്തിനുള്ളിൽ ഇന്ത്യയിലെ നഗര ജനസംഖ്യ. സർക്കാർ ആരംഭിച്ച സ്മാർട്സിറ്റികളിൽ നടത്തത്തിനും സൈക്ലിങിനും പ്രാധാന്യമുള്ള മോട്ടർ രഹിത ഗതാഗതവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങളും പ്രോത്സാഹിപ്പിക്കുമെന്ന് അമിതാഭ് കാന്ത് പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story