ECONOMY

കോവിഡ് വൈറസ് ഇന്ത്യൻ ഇലക്ട്രോണിക്സ് വിപണിയെയും സാരമായി ബാധിക്കുന്നു; ചൈനീസ് ഉൽപന്നങ്ങൾ കുറഞ്ഞതോടെ വില കൂടാൻ വഴിയൊരുങ്ങുന്നു

Newage News

19 Feb 2020

കൊച്ചി: ചൈനയിൽ നിന്നു ഗൃഹോപകരണങ്ങളും മറ്റ് ഉപഭോക്തൃ ഉൽപന്നങ്ങളും ഇറക്കുമതി ചെയ്ത് നേരിട്ടും ഇന്ത്യൻ ബ്രാൻഡ് പേരുകളിലും വിൽപന നടത്തിയിരുന്ന കമ്പനികൾക്ക് സ്റ്റോക്ക് പരിമിതമാകുന്നു. കമ്പനികൾ ഡിസ്ക്കൗണ്ടുകളിലൂടെ വിൽപന പ്രോത്സാഹിപ്പിക്കുന്നതു നിർത്തലാക്കി. മാത്രമല്ല വില കൂട്ടാനൊരുങ്ങുകയാണു മിക്ക ഗൃഹോപകരണ ബ്രാൻഡുകളും. ഒരു പ്രമുഖ ബ്രാൻഡ് മാർച്ച് അവസാനത്തോടെ ഫ്രിജ്,എസി,വാഷിങ് മെഷീൻ തുടങ്ങിയവയ്ക്ക് 1500 രൂപ മുതൽ 2000 വരെ വർധിപ്പിച്ച് ഡീലർമാർക്ക് ഇമെയിൽ അയച്ചിട്ടുണ്ട്.

ഇന്ത്യൻ ഗൃഹോപകരണ കമ്പനികളുടെ ഉൽപന്നങ്ങൾക്കും പ്രധാന ഘടകങ്ങൾ ചൈനയിൽ നിന്നാണെന്നതിനാൽ അവരും വില കൂട്ടാനുള്ള പുറപ്പാടിലാണ്. എല്ലാ ബ്രാൻഡിലുംപെട്ട എൽഇ‍ഡി ബൾബുകളുടെയും മറ്റ് ലൈറ്റുകളുടെയും വില മാർച്ച് മുതൽ 10% കൂട്ടുകയാണെന്ന് ഉൽപാദക സംഘടനയുടെ പ്രഖ്യാപനം വന്നിട്ടുണ്ട്. കോവിഡ് (കൊറോണ) വൈറസ് ബാധയെ തുടർന്ന ചൈനയിലാകെ ഫാക്ടറി ഉൽപാദനം നിലച്ചതും അതേത്തുടർന്ന് അവിടത്തെ കയറ്റുമതി രംഗമാകെ മാന്ദ്യത്തിലായതുമാണു കാണം. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ നഗരം വലിയൊരു ഫാക്ടറി കേന്ദ്രം കൂടിയാണ്.

ഇറക്കുമതി പ്രശ്നം മേയ് വരെ തുടർന്നാൽ ഓണത്തിനു ചൈനീസ് ഉൽപന്നങ്ങൾ പരിമിതമാകും. ഓർഡർ നൽകിയാൽ ഉൽപന്നങ്ങൾ നാട്ടിൽ എത്താൻ 60 മുതൽ 90 ദിവസം വരെ സമയം വേണം. ഫാക്ടറി ഉൽപാദനം പുനരാരംഭിച്ച് ഇനി എന്ന് ഉൽപന്നങ്ങളുടെ വരവ് സാധാരണ നിലയിലാകുമെന്ന് ആർക്കും രൂപമില്ല. ലോകമാകെ, ചൈനീസ് ഉൽപന്നങ്ങളെയും സ്പെയർ പാർട്ടുകളെയും ഇറക്കുമതിയെ ആശ്രയിക്കുന്ന എല്ലാ ബിസിനസ് രംഗങ്ങളും ഈ പ്രശ്നം നേരിടുന്നുണ്ട്.

മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മാത്രമല്ല പാവകളും കളിപ്പാട്ടങ്ങളും കൗതുക വസ്തുക്കളുമെല്ലാം ചൈനയിൽനിന്നു വരുന്നുണ്ട്. ഉഷ്ണകാലം തുടങ്ങിയിട്ടും എസി വിൽപനയ്ക്കു പ്രോൽസാഹനമില്ലാത്തതും വരാൻ പോകുന്ന ഞെരുക്കം മുന്നിൽ കണ്ടാണ്. അതേസമയം ഈ സാഹചര്യം ആഭ്യന്തര ഉൽപാദകർക്കു ഗുണകരമാകമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനയിൽ നിന്നു ടൈലുകൾ ഇറക്കുമതി ചെയ്തിരുന്നതു നിലച്ചതോടെ ഗുജറാത്തിലെ ടൈൽ നിർമാതാക്കൾക്ക് ഓർഡർ കുമിയുകയാണ്. 

ഇന്ത്യയിൽ പരിമിതമായി മാത്രം ഉൽപാദിപ്പിക്കുന്നതും ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്നതുമായ ഉൽപന്നങ്ങൾക്ക് ദൗർലഭ്യം നേരിടുകയും വില ഉയരുകയും ചെയ്തേക്കാം. ചൈനീസ് പുതുവർഷത്തിന്റെ ഭാഗമായി ഒരു മാസത്തോളം വിപണി അ‍‍ടഞ്ഞു കിടക്കുന്നതു കണക്കാക്കി നേരത്തേ സ്റ്റോക്ക് ചെയ്ത ഉൽപന്നങ്ങൾ ഇപ്പോൾ വിൽക്കുന്നതിനാലാണ് പലതിനും ദൗർലഭ്യം അനുഭവപ്പെട്ടു തുടങ്ങാത്തത്.

മിക്ക മൊബൈൽ ഫോണുകളുടേയും ഹൈ എൻഡ് മോഡലുകൾ കിട്ടാതായിത്തുടങ്ങി; ഉദാഹരണത്തിന് ഐ ഫോൺ 11 സീരീസ്. പല ബ്രാൻഡുകളുടേയും വിവിധ മോഡലുകൾക്കും നിറങ്ങൾക്കും ഞെരുക്കമായി. ചൈനീസ് ബ്രാൻ‍ഡുകൾക്കു മാത്രമല്ല ഘടകങ്ങൾ ചൈനയിൽനിന്നു വരുന്ന ബ്രാൻഡുകൾക്കെല്ലാം സ്റ്റോക്ക് കുറയാൻ തുടങ്ങി. ആപ്പിളിന്റെ ഐപാഡിനും മിക്ക ലാപ്ടോപ്പുകളുടെയും ഉയർന്ന വിലയുള്ള മോഡലുകൾക്കും ക്ഷാമം. കമ്പനികൾ വിൽപന സ്കീമുകൾ നിർത്തുന്നു. സപ്ളൈ ചെയിൻ പ്രശ്നമാണെന്നു ഡീലർമാരെ അറിയിച്ചിട്ടുണ്ട്. ദൗർലഭ്യം വരുമ്പോൾ സ്വാഭാവികമായും വില ഉയർന്നേക്കാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ