LAUNCHPAD

ദീപികാ പദുക്കോൺ LEVI’S® ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ

Newage News

24 Feb 2021

ഴിഞ്ഞ 85+ വർഷങ്ങളായി സ്ത്രീകൾക്ക് ‘പെർഫെക്റ്റ് ജീൻസ്’ നിർമ്മിക്കുന്നതിൽ അതീവശ്രദ്ധാലുക്കളാണ് Levi’s®. 1873-ൽ ഒറിജിനൽ ബ്ലൂ ജീൻ അവതരിപ്പിച്ച ബ്രാൻഡ് 1934-ൽ ജനപ്രീതിയാർജ്ജിച്ച 501®, സ്ത്രീകൾക്കുള്ള ഏറ്റവും ആദ്യത്തെ ബ്ലൂ ജീൻ എന്നിവകൊണ്ട് ഫാഷൻ ലോകത്തെ ഇളക്കിമറിച്ചു. ഈ വസ്ത്രഘടനയാണ് പിന്നീട് സ്ത്രീകളുടെ ഫാഷൻ ലോകത്തെ മുന്നോട്ടു നയിച്ചത്. ഇന്ന് ലോകമെമ്പാടും സാന്നിദ്ധ്യമുള്ള ബ്രാൻഡ് പുതിയ വസ്ത്രധാരണാ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ട് സ്റ്റൈൽ രംഗത്തെ തങ്ങളുടെ ആധിപത്യം ദൃഢപ്പെടുത്തുകയാണ്.

ഗുണനിലവാരം, കംഫർട്ട് എന്നിങ്ങനെയുള്ള, ബ്രാൻഡ് ഡിഎൻഎ പ്രതിഫലിപ്പിക്കുന്ന കാലികപ്രസക്തമായ വസ്ത്ര സങ്കൽപ്പങ്ങളിലൂടെ പുതുതലമുറ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി Levi’s® അവരുടെ യാത്രയിലെ അടുത്ത കാൽവയ്പ്പ് നടത്തിയിരിക്കുന്നു.

അന്താരാഷ്‍ട്ര പ്രശസ്തിയുള്ള നടിയും ആഗോള ഫാഷൻ, യൂത്ത് ഐക്കണുമായ ദീപികാ പദുക്കോണുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ Levi’s®-ന് അഭിമാനമുണ്ട്. 

Levi’s®-ന്‍റെ പുതിയ ഫാഷൻ ഫിറ്റ്സ് ശ്രേണികളുടെ വരാനിരിക്കുന്ന പുതിയ ക്യാമ്പെയ്നുകളുടെ മുഖം ഇനി ദീപികയായിരിക്കും.

ഈ സഹകരണത്തെക്കുറിച്ച് ദീപികാ പദുക്കോൺ പറഞ്ഞത് ഇങ്ങനെ: 

“ആധികാരികത, ഒറിജിനാലിറ്റി, സത്യസന്ധത എന്നീ മൂല്യങ്ങളാണ് ബ്രാൻഡ് കെട്ടിപ്പെടുത്തിരിക്കുന്നത്, ഈ മൂല്യങ്ങൾക്ക് തന്നെയാണ് ഞാനും പരമപ്രാധാന്യം നൽകുന്നതും. അറിയാത്തവർക്കായി പറയാം, ഞാൻ പണ്ടു മുതലേ ജീൻസ്, ടീഷർട്ട് ധരിക്കുന്ന ആളാണ്. ശരിയായ ജീൻസ് പെയർ കംഫർട്ടബിൾ ആക്കുക മാത്രമല്ല എന്‍റെ ആത്മവിശ്വാസവും വർദ്ധിപ്പിക്കും”

“ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ ഒന്നായ Levi’s-മായി സഹകരിക്കുന്നത് എനിക്ക് അങ്ങേയറ്റം സന്തോഷമുണ്ട്”.

Levi’s®-നെ സംബന്ധിച്ചിടത്തോളം ഈ വർഷം ഹൈ റൈസസ്, ഓൺ ട്രെൻഡ് ലൂസ് ഫിറ്റ്സ്, റൺവേ റിട്ടേണിംഗ് വൈഡ് ലെഗ് ബോട്ടംസ് പോലുള്ള സ്റ്റേറ്റ്മെന്‍റ് മേക്കിംഗ് ഷേപ്പുകളുടെയാണ്. പുതിയ ഹൈ ലൂസ് റേഞ്ചിലൂടെ Levi’s® ആരാധകർക്ക് പുതിയ ഫാഷൻ ഫിറ്റുകൾ വാങ്ങാൻ ഇപ്പോൾ കൂടുതൽ കാരണങ്ങളുണ്ട്. ബൂട്ട്കട്ട്, മൈൽ-ഹൈ ഫിറ്റ്സ് എന്നിവയാണ് ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ടവ.

Water<less® ടെക്നോളജി ഉപയോഗിക്കുന്നതിലൂടെ 96 ശതമാനം വെള്ളവും സംരക്ഷിക്കുന്നു. ഇതുവരെ ഉപയോഗിച്ച 20 നിർമ്മാണ രീതികളിലൂടെ 3 ബില്യൺ ലിറ്റർ വെള്ളം ഞങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. 5 ബില്യൺ ലിറ്റർ വെള്ളം റീസൈക്കിൾ ചെയ്ത് എടുത്തിട്ടുണ്ട്. ഈ റേഞ്ചിലൂടെ TencelTM.  അവതരിപ്പിക്കുകയാണ് ഞങ്ങൾ. TencelTM സ്ഥിരതയുള്ളതും അങ്ങേയറ്റം സോഫ്റ്റുമായ ഫാബ്രിക്കാണ്. ഇത് റീസൈക്കിൾ ചെയ്ത തടിയുടെ പൾപ്പിൽ നിന്നും സസ്റ്റെയ്നബിളായി മാനേജ് ചെയ്യുന്ന യൂക്കാലിപ്സ്, സ്പ്രൂസ് കാടുകളിൽ നിന്ന് ഉണ്ടാക്കുന്നതുമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story