TECHNOLOGY

2,290 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങുന്നതിന് പ്രതിരോധ സമിതിയുടെ അനുമതി

Newage News

29 Sep 2020

ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനകൾക്ക്  ആവശ്യമായ വിവിധ ഉപകരണങ്ങൾക്കും ആയുധങ്ങൾക്കുമായുള്ള മൂലധന ശിപാർശകൾക്ക് രാജ്യരക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗിന്റെ  അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പ്രത്യേക പ്രതിരോധ സമിതി  (DAC) അനുമതി നൽകി. 2290 കോടി രൂപയുടെ ഇടപാടിൽ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ നിന്ന് ആകും പടകോപ്പുകൾ വാങ്ങുക.

ബൈ ഇന്ത്യൻ (IDDM)വിഭാഗത്തിന് കീഴിൽ സ്റ്റാറ്റിക് എച്ച് എഫ് ടാൻസ് റിസീവർ സെറ്റുകളും, സ്മാർട്ട് ആന്റി എയർ ഫീൽഡ് വെപ്പണുകളും വാങ്ങുന്നതിന് പ്രതിരോധ സമിതി അനുവാദം നൽകി. 540 കോടി രൂപയോളം മുടക്കി വാങ്ങുന്ന എച്ച് എഫ് റേഡിയോ സംവിധാനങ്ങൾ കര വ്യോമ സേന ഫീൽഡ് യൂണിറ്റുകൾക്ക് മെച്ചപ്പെട്ട ആശയവിനിമയ സൗകര്യം ഉറപ്പാക്കും. 970 കോടി രൂപയോളം മുടക്കി വാങ്ങുന്ന സ്മാർട്ട് ആന്റി എയർ ഫീൽഡ് വെപ്പണുകൾ നാവിക, വ്യോമ സേനകളുടെ പ്രഹരശേഷി വർധിപ്പിക്കും.

കരസേനയുടെ മുൻനിര സംഘങ്ങളുടെ കരുത്ത് വർദ്ധിക്കുന്നതിന്റെ ഭാഗമായി 780 കോടി രൂപ ചിലവിൽ സിഗ് സൗർ അസോൾട് റൈഫിളുകളും വാങ്ങാന്‍ DAC അനുമതി നൽകിയിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ