AUTO

ഡല്‍ഹിയില്‍ ഇലക്ട്രിക് വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ആവശ്യമില്ല

Newage News

17 Oct 2020

ഡല്‍ഹി: ഡല്‍ഹിയില്‍ എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ രജിസ്ട്രേഷന്‍ നിരക്ക് ഒഴിവാക്കി. സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന നയപ്രകാരമാണ് ഈ നടപടി.ഈയാഴ്ച ആദ്യം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതി ഒഴിവാക്കിയിരുന്നു. 'ഡല്‍ഹിക്ക് അഭിനന്ദനങ്ങള്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാഗ്ദാനം ചെയ്തപ്രകാരം ഇലക്ട്രിക് വാഹനങ്ങളെ ഡല്‍ഹി സര്‍ക്കാര്‍ രജിസ്ട്രേഷന്‍ നിരക്കില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇലക്ട്രിക് വാഹനരംഗത്ത് ഡല്‍ഹി വീണ്ടും മുന്നോട്ട്'- വെള്ളിയാഴ്ച ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് ട്വീറ്റ് ചെയ്തു. ഈവര്‍ഷം ഓഗസ്റ്റിലാണ് കെജ്രിവാള്‍ ഇലക്ട്രിക് വാഹനനയം അവതരിപ്പിച്ചത്.റോഡ് നികുതി, രജിസ്ട്രേഷന്‍ നിരക്ക് എന്നിവ ഒഴിവാക്കല്‍, വാഹനങ്ങള്‍ക്ക് 30,000 മുതല്‍ 1.5 ലക്ഷം രൂപ വരെ സബ്സിഡി തുടങ്ങിയവ അടങ്ങുന്നതാണ് നയം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story