LAUNCHPAD

പിസി ഗെയ്മിംഗിനായി ഇന്ത്യയിൽ പുതിയ ലാപ്ടോപ്പ് മോഡലുകളുമായി ഡെൽ ടെക്നോളജീസും ഏലിയൻവേറും

Newage News

03 Aug 2020

ഡെൽ ടെക്നോളജീസും ഏലിയൻവേറും ഇന്ത്യയിൽ പിസി ഗെയ്മിംഗിനായി ഏലിയൻവേർ എം15ആർ3, ഡെൽ ജി5 15 എസ്ഇ, ഡെൽ ജി5 15, ഡെൽ ജി3 15 എന്നീ മോഡൽ ലാപ്ടോപ്പുകൾ അവതരിപ്പിച്ചു. ഇന്ത്യയിലെ വളർന്നു വരുന്ന പിസി ഗെയ്മിംഗ് വിപണി മുന്നിൽ കണ്ട് 2017-ൽ തന്നെ ഡെൽ ജി സീരീസ് ലാപ്ടോപ്പുകൾ കമ്പനി പുറത്തിറക്കിയിരുന്നു. കാഷ്വൽ, ഇടത്തരം ഗെയിമർമാർക്ക് ഇടയിൽ ഡെൽ ജി സീരീസ് പ്രശസ്തമായി തുടങ്ങിയതോടെ, ജി സീരീസ് പോർട്ട്ഫോളിയോ ഡിസൈൻ, ഗെയിം ഫംഗ്ഷണാലിറ്റി, പെർഫോമൻസ് എന്നിവയിൽ കൂടുതൽ ശ്രദ്ധചെലുത്തി ശക്തിപ്പെടുത്തിയിരിക്കുകയാണ് ഡെൽ. ഗെയ്മിംഗ് പിസികളുടെ ശക്തമായ ലൈൻഅപ്പാണ് ഈ പോർട്ട്ഫോളിയോയിൽ ഉള്ളത്. അമച്വർ ഗെയിമർമാരുടെയും പ്രൊഫഷണൽ ഗെയിമർമാരുടെയും പ്രീതിപിടിച്ചുപറ്റാൻ പോന്ന ലാപ്ടോപ്പുകളാണിവ.

"ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനായി ഏറ്റവും പുതിയതും സമഗ്രവുമായ ഗെയ്മിംഗ് പോർട്ട്ഫോളിയോ അവതരിപ്പിക്കുകയാണ് ഞങ്ങൾ. ഗെയ്മിംഗ് ഇന്ന് കുട്ടിക്കളിയല്ല, ഗെയിമർമാർക്ക് വേണ്ടത് ടൂളുകളിലെ വൈവിധ്യമാണ്. നിങ്ങൾ പിസി ഗെയ്മിംഗിൽ പുതിയ വ്യക്തിയാണെങ്കിലോ മൊബൈലിൽ നിന്ന് പിസിയിലേക്ക് മാറുകയാണെങ്കിലോ, തുടങ്ങാൻ ഏറ്റവും നല്ല ഉൽപ്പന്നമാണ് ഡെൽ ജി സീരീസ്. പുതിയ ഉൽപ്പന്നത്തോടുള്ള ഉപഭോക്താക്കളുടെ പ്രതികരണവും ഫീഡ്ബാക്കും അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ" - ഡെൽ ടെക്നോളജീസ് ഇന്ത്യ, കൺസ്യൂമർ ആൻഡ് സ്മോൾ ബിസിനസ് വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രാജ് കുമാർ ഋഷി പറഞ്ഞു.

"ഗെയ്മിംഗ് പിസിയിൽ ഞങ്ങൾ കൂടുതലായി ശ്രദ്ധിച്ചു വരികയാണ്. പോർട്ട്ഫോളിയോയ്ക്ക് ഇണങ്ങുന്ന തരത്തിലുള്ള ഉൽപ്പന്നവും ഗെയിമർമാരുമായുള്ള ഇടപഴകലുകളും ഞങ്ങളുടെ പോർട്ട്ഫോളിയോ വികാസത്തിന് ഏറെ ഗുണകരമായി. ശക്തമായ ഗ്രാഫിക്സ്, ഡിസൈൻ, ഗെയിംപ്ലേയ്ക്ക് ഇന്നൊവേറ്റീവ് ഫീച്ചറുകൾ, പോർട്ടബിളിറ്റി തുടങ്ങിയവയാണ് ഇന്ന് ഗെയിമർമാർ നല്ലൊരു ഗെയ്മിംഗ് പിസിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ പുതിയ പോർട്ട്ഫോളിയോയിൽ ഇതെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. പിസി ഗെയ്മിംഗ് ഏറ്റവും അധികം ഉപയോഗിക്കുന്ന ചെറുപ്പക്കാർക്കായി ഞങ്ങൾ ഡെൽ ഫ്യൂച്ചറിസ്റ്റ് പദ്ധതി നടത്തി വരുന്നു. ഗെയ്മിംഗ് രംഗത്ത് കരിയർ വളർത്താൻ ആഗ്രഹിക്കുന്ന കോളേജ് വിദ്യാർത്ഥികൾക്കുള്ള യൂത്ത് പ്രോഗ്രാമാണിത്" - ഡെൽ ടെക്നോളജീസ് ഇന്ത്യ, കൺസ്യൂമർ ആൻഡ് സ്മോൾ ബിസിനസ്, പ്രോഡക്റ്റ് മാർക്കറ്റിംഗ് ഡയറക്റ്റർ, ആനന്ദ് സുബ്രഹ്മണ്യ പറഞ്ഞു.

പുതിയ ഏലിയൻവേർ എം15 ആർ3, ഏറ്റവും കനം കുറഞ്ഞതും മെലിഞ്ഞതും ശക്തവുമായ 39.6 സെ.മീ ഏലിയൻവേർ ലാപ്ടോപ്പാണ്. ഗെയ്മിംഗിനോട് വലിയ പാഷനുള്ളവർക്കും ക്രോസ് പ്ലാറ്റ്ഫോമുകളിൽ ഗെയിം കളിക്കുന്നവരുമായ ആളുകൾക്ക് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രകടനവും അങ്ങേയറ്റത്തെ ഗെയ്മിംഗ് അനുഭവവും നൽകുന്നതിനായി വികസിപ്പിച്ചിരിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും നൂതന കൺസ്യൂമർ ഐ ട്രാക്കർ സംവിധാനമായ ടോബീ എക്സ്പീരിയൻസ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കോമ്പറ്ററ്റീവ് ഗെയ്മിംഗിനായാണ് ടോബീ റിഫ്ളെക്സ്, സ്പോട്ട്ലൈറ്റ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നത്. അത്യാധുനികമായ ഏലിയൻവേർ ക്രയോ ടെക് തെർമൽ ടെക്നോളജിയാണ് ഇതിലുള്ളത്. ഒപ്പം, ഒത്തുതീർപ്പുകളില്ലാത്ത പ്രകടനം ലഭിക്കുന്നതിനായി പുതിയ വേപ്പർ ചേമ്പർ കൂളിംഗുമുണ്ട്.

ഡെൽ ജി5 15 എസ് ഇ, സിഇഎസ് 2020-ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഡെല്ലിന്റെ ജി-സീരീസ് പോർട്ട്ഫോളിയോയിലെ ഏറ്റവും പുതിയ ഉൽപ്പന്നമാണിത്. എഎഎ അഡ്വാന്റേജ് നൽകുന്ന ഈ ലാപ്ടോപ്പ് എഎംഡി റൈസെൻ 4000 എച്ച് സീരീസ് മൊബൈൽ പ്രോസസറുകൾ (8 കോർസ്, 16 ത്രെഡുകൾ വരെ) ഉൾച്ചേർത്തിട്ടുള്ള ആദ്യത്തെ ഡെൽ ജി സീരീസ് ലാപ്ടോപ്പാണ്. ഇതോടൊപ്പം പുതിയ എഎംഡി റേഡിയോൺ ആർഎക്സ് 5600എം ജിപിയുകൾ ഡെസ്ക്ടോപ്പ് ഗ്രെയിഡ് പെർഫോമൻസിനായി പെയർ ചെയ്തിരിക്കുന്നു. ഈ ചിപ്പുകൾ പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യുന്നതിനായി എഎംഡി സ്മാർട്ട്ഷിഫ്റ്റ് ടെക്നോളജി ഉപയോഗിച്ച് ഇന്റലിജന്റായി റൈസൺ പ്രോസസർ, റേഡിയോൺ ജിപിയു എന്നിവയ്ക്കിടയിൽ ആവശ്യാനുസരണം പവർ ഷിഫ്റ്റ് ചെയ്യുന്നു. മെലിഞ്ഞതും സ്ലീക്കുമായ ജി5 15 എസ്ഇ-യ്ക്ക് മോഡേൺ "സ്റ്റെൽത്ത് ഫൈറ്റർ" ലുക്ക് നൽകിയിരിക്കുന്നു. ഇറിഡിസന്റ് ആക്സെന്റുള്ള പ്രീമിയം സൂപ്പർനോവാ സിൽവർ ഫിനീഷാണ് ഇതിനെ പൊതിഞ്ഞിരിക്കുന്നത്. 15.6 ഇഞ്ച് FHD IPS ഡിസ്പ്ലേ പാനലുള്ള പുതിയ ജി5 15 എസ്ഇ-യ്ക്ക് WASD, 51WHR ബാറ്ററി, കസ്റ്റമൈസ് ചെയ്യാവുന്ന റെഡ് ബാക്ക്ലിറ്റ് കീബോർഡ് എന്നിവയുണ്ട്. മെയിൻസ്ട്രീം ഗെയ്മിംഗ് പ്രേമികൾക്ക്  അസാധാരണമായ ഗെയ്മിംഗ് പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ലാപ്ടോപ്പാണ് ഡെൽ ജി5 എസ് ഇ.

ഡെൽ ജി5 15 അവതരിപ്പിച്ചിരിക്കുന്നത് പ്രീമിയം മെറ്റാലിക്ക് ഐഎംആർ ഫിനീഷിലാണ്. ഇതിന് 21.6 mm ഉയരമാണുള്ളത്. ഇത് സ്റ്റൈലിഷും പോർട്ടബിളും 10-ാം തലമുറ ഇന്റൽ കോർ ഐ7 പ്രോസസറോടെ ശക്തമായ പെർഫോമൻസുമുള്ളതാണ്. വലിയ കൂളിംഗ് വെന്റുകളും ഡ്യുവൽ ഫാൻ കൂളിംഗ് ടെക്നോളജിയും ഇന്റൻസ് ഗെയ്മിംഗിന് ഇടയിൽ പോലും ലാപ്ടോപ്പ് ചൂടാകാതെ സംരക്ഷിക്കുന്നു. 1650tI ഗ്രാഫിക്ക്സോടെ ഒത്തുതീർപ്പില്ലാത്ത പെർഫോമൻസ് നൽകുന്ന ലാപ്ടോപ്പ് ലക്ഷ്യമിടുന്നത് ഔട്ട് ഓഫ് ദ് ബോക്സ് ഗെയ്മിംഗ് എക്സ്പീരിയൻസ് നൽകുന്ന ഗെയ്മിംഗ് പിസി ആഗ്രഹിക്കുന്നവരെയാണ്.

ഡെൽ ജി3 15 ഇപ്പോൾ NVIDIA GeForce GTX 1650,NVIDIA GeForce GTX 1650Ti graphics എന്നിങ്ങനെ രണ്ട് പതിപ്പുകളിലായി 10-ാം തലമുറ ഇന്റൽ കോർ ഐ7 പ്രോസസറുകൾ വരെ നൽകുന്നു. പുതിയ രൂപത്തിൽ ഇതിന്റെ വലുപ്പം വെറും 21.66 mm മാത്രമാണ്. ഏറ്റവും ആകർഷകമായ വിലയിൽ ഏറ്റവും മികച്ച ഗെയ്മിംഗ് അനുഭവം നൽകുന്ന പോർട്ടബിൾ എന്നാൽ ഏറ്റവും ശക്തമായ ലാപ്ടോപ്പാണിത്. ഡെൽ ജി3 പെർഫോമൻസിൽ ഒത്തുതീർപ്പ് ചെയ്യാൻ ആഗ്രഹമില്ലാത്ത മെയിൻസ്ട്രീം ഗെയിമർമാർക്കായി നിർമ്മിച്ചിരിക്കുന്നതാണ്.

ഡെൽ ജി സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ഗെയിം റെഡി ടെക്നോളജിയും ആകർഷകമായ ഫീച്ചറുകളുമാണ്:

ഏറ്റവും മികച്ചട ഓഡിയോ, വോയിസ് കൺട്രോളുകളും വ്യക്തമായ ഓഡിയോ ഔട്ട്പുട്ടിനായി ഓഡിയോ റെക്കോൺ വിഷ്വൽ സൌണ്ട് ട്രാക്കിംഗും നൽകുന്ന നഹീമിക് 3ഡി

ഇന്റൻസ് ഗെയ്മിംഗ് സമയത്ത് ഒറ്റ ബട്ടൺ അമർത്തുന്നതിലൂടെ ഒപ്റ്റിമൽ പ്രോസസർ പെർഫോമൻസിനായി പരമാവധി ഫാൻ സ്പീഡ് നൽകുന്ന ഗെയിം ഷിഫ്റ്റ്

ഇൻ ഗെയിം, പെരിഫറൽ ലൈറ്റിംഗ് ക്രമീകരണങ്ങൾ നിയന്ത്രിക്കാനുള്ള ഹബ്ബായ ഏലിയൻവേർ കമാൻഡ് സെന്റർ

വില

ഏലിയൻവേർ എം15 ആർ3-യുടെ വില ആരംഭിക്കുന്നത് ജിഎസ്ടി ഉൾപ്പെടെ 199,990 രൂപയ്ക്കാണ്

ഡെൽ ജി5 15 എസ്ഇ-യുടെ വില ജിഎസ്ടി ഉൾപ്പെടെ 74,990 രൂപയ്ക്ക് ആരംഭിക്കുന്നു

ഡെൽ ജി5 15-ന്റെ വില ജിഎസ്ടി ഉൾപ്പെടെ 82,590 രൂപയ്ക്ക് ആരംഭിക്കുന്നു

ഡെൽ ജി3 15-ന്റെ വില ജിഎസ്ടി ഉൾപ്പെടെ 73,990 രൂപയ്ക്ക് ആരംഭിക്കുന്നു

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story