ECONOMY

പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകൾ വൻ വിജയം; ആകെ നിക്ഷേപം ഒരു ലക്ഷം കോടി കഴിഞ്ഞതായി റിപ്പോർട്ട്

10 Jul 2019

ന്യൂഏജ് ന്യൂസ്, ദില്ലി: പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടിലെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കഴിഞ്ഞതായി റിപ്പോർട്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്തെ 36.06 കോടി പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ടുകളിലായി 1,00,495.94 കോടി രൂപയാണ് ഉള്ളത്.

ഈ അക്കൗണ്ടുകളിലെ നിക്ഷേപം തുടർച്ചയായി ഉയരുന്നുവെന്നാണ് കണക്ക്. ജൂൺ ആറിന് 99,649.84 കോടി ആയിരുന്നു ആകെ നിക്ഷേപം. ഒരാഴ്ച മുൻപിത് 99,232.71 കോടി ആയി മാറി. 

ജൻധൻ അക്കൗണ്ടുകളിൽ ഒരു രൂപ പോലും നിക്ഷേപം ഇല്ലാത്ത അക്കൗണ്ടുകളുടെ എണ്ണം 5.10 കോടിയിൽ നിന്ന് 5.07 കോടിയായി കുറഞ്ഞെന്ന് ഈയിടെ ധനകാര്യ മന്ത്രാലയം ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

ആ അക്കൗണ്ട് ഉടമകൾക്കുള്ള അപകട ഇൻഷുറൻസ് തുക ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമാക്കി ഉയർത്തിയിരുന്നു. 2018 ആഗസ്റ്റ് 28 ന് ശേഷം അക്കൗണ്ട് തുറന്നവയ്ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.



Related News


Special Story

ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ