TECHNOLOGY

ഡേറ്റ പാർക്കുകൾക്കു വൻ സാധ്യതയാണുള്ളതെന്നു വിലയിരുത്തൽ; ഇന്ത്യയിൽ ‘ഡേറ്റ പാർക്കുകൾ’ ഒരുക്കാൻ അദാനി ഗ്രൂപ്പ്

15 Jul 2019

ന്യൂഏജ് ന്യൂസ്, മുംബൈ ∙ ഇന്ത്യയിൽ നിന്നു സമാഹരിക്കുന്ന വിവരങ്ങൾ (ഡേറ്റ) ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന് ഇന്റർനെറ്റ് കമ്പനികൾക്കു സർക്കാർ നൽകിയ നിർദേശത്തിന്റെ ചുവടുപിടിച്ച് ‘ഡേറ്റ പാർക്കുകൾ’ ഒരുക്കാൻ അദാനി ഗ്രൂപ്പ്. ആമസോൺ, ഗൂഗിൾ തുടങ്ങിയ കമ്പനികൾക്കായി വൻ ഡേറ്റ ശേഖരം സൂക്ഷിക്കാനുള്ള കേന്ദ്രങ്ങൾ ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നു ഗൗതം അദാനി പറഞ്ഞു. 70,000 കോടി രൂപയാണ് മുതൽമുടക്ക്.

തുറമുഖം, പ്രകൃതി വാതക വിതരണം, ഖനി വ്യവസായം എന്നിങ്ങനെ അടിസ്ഥാന സൗകര്യ രംഗത്തെ വിവിധ മേഖലകളിൽ പ്രമുഖ സ്ഥാനം നേടിയ ശേഷം വിമാനത്താവളം നടത്തിപ്പിലേക്ക് ഈയിടെ ചുവടുവച്ച അദാനി ഗ്രൂപ്പ്, ഇനി പുതിയ കാലത്തിന്റെ അടിസ്ഥാന സൗകര്യമായ ‘ഡേറ്റ സംഭരണ’ത്തിലേക്കും കടക്കുകയാണ്. 

ആഗോള ഇന്റർനെറ്റ് വ്യവസായ കമ്പനികളൊക്കെ ഇന്ത്യയെ വമ്പൻ വിപണിയായി കാണുന്നതിനാൽ ഡേറ്റ പാർക്കുകൾക്കു വൻ സാധ്യതയാണുള്ളതെന്നു ഗ്രൂപ്പ് വിലയിരുത്തുന്നു.



Related News


Special Story