ECONOMY

ഹാൾമാർക്കിങ് മുദ്ര നിർബന്ധമാക്കിയതോടെ ആശങ്കയിൽ ഉപഭോക്താക്കൾ; ആശങ്ക വേണ്ടെന്നും ഏത് കാരറ്റിലുള്ള സ്വർണാഭരണവും വിൽക്കാനും മാറ്റിവാങ്ങാനും ഉപയോക്താവിനു കഴിയുമെന്നും വിദഗ്ധർ

Newage News

20 Jan 2020

കൊച്ചി: ഹാൾമാർക്കിങ് മുദ്രയില്ലാത്ത പഴയസ്വർണം വിൽക്കുമ്പോഴും പണയം വയ്ക്കുമ്പോഴും ഉപയോക്താക്കൾക്ക് ആശങ്ക വേണ്ട. സ്വർണത്തിന്റെ മാറ്റ് ഉറപ്പാക്കുന്ന ഗുണമേന്മാ മുദ്രയായ ഹാൾമാർക്കിങ്, കഴിഞ്ഞ 15 മുതൽ നിർബന്ധമാക്കിയെങ്കിലും പഴയ സ്വർണം കൊടുത്താൽ ജ്വല്ലറികളിൽ നിന്ന് മാറ്റ് അനുസരിച്ചുള്ള കൃത്യമായ വില ലഭിക്കും. ഹാൾമാർക്ക് ചെയ്യാത്ത, ഏത് കാരറ്റിലുള്ള സ്വർണാഭരണവും വിൽക്കാനും മാറ്റിവാങ്ങാനും  ഉപയോക്താവിനു കഴിയും.

ഈ സ്വർണം ജ്വല്ലറികൾ ഉരുക്കി നിശ്ചിത കാരറ്റിലാക്കി, ഹാൾമാർക്ക് ചെയ്ത്  വീണ്ടും വിൽപനയ്ക്ക് എത്തിക്കുകയാണു ചെയ്യുന്നത്.  ബാങ്കുകൾക്കും സ്വർണവായ്പ നൽകുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും പഴയ സ്വർണം സ്വീകരിക്കുന്നതിനും തടസ്സമില്ല. കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനത്തിലൂടെ ഹാൾമാർക്കില്ലാത്ത പഴയ സ്വർണാഭരണത്തിന്റെ വിപണിമൂല്യത്തിൽ മാറ്റം വന്നിട്ടില്ല.

അതേസമയം ഹാൾമാർക്ക് ഇല്ലാത്ത സ്വർണം വിൽപന നടത്താൻ ജ്വല്ലറികൾക്കു കഴിയില്ല.  ജ്വല്ലറികളിലുള്ള പഴയ സ്വർണം ഹാൾമാർക്ക് ചെയ്യാനും ഹാൾമാർക്കിങ് ലൈസൻസ് എടുക്കാനും ഒരു വർഷത്തെ സാവകാശം സർക്കാർ നൽകിയിട്ട്. കേരളത്തിലെ ജ്വല്ലറികളിൽ ഇപ്പോഴുള്ള 90 ശതമാനത്തിനു മുകളിൽ ആഭരണങ്ങളും ഹാൾമാർക്ക് ചെയ്തവയാണ്. 

വാങ്ങാവുന്നവയും  വിൽക്കാവുന്നവയും

മൂന്ന് കാരറ്റുകളിലുള്ള സ്വർണാഭരണം വിൽക്കാനുള്ള അനുമതിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ജ്വല്ലറികൾക്കു നൽകുന്നത്. ഹാൾമാർക്ക് ചെയ്ത 14,18,22 കാരറ്റ് ആഭരണങ്ങളാണു വിൽക്കാനാകുക. ഇതിൽ ഏതു കാരറ്റിൽ ആഭരണങ്ങൾ നിർമിച്ചാലും ഹാൾമാർക്ക് ചെയ്യണം. 21 കാരറ്റ് സ്വർണം പുതിയ വിജ്ഞാപനപ്രകാരം വിൽക്കാനാവില്ല. 

21, 24 കാരറ്റ് ആഭരണങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തണമെന്ന് ജ്വല്ലറി ഉടമകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്. അതേസമയം 21 കാരറ്റ് സ്വർണം ഉൾപ്പെടെയുള്ളവ ഉപയോക്താക്കളിൽ നിന്നു ജ്വല്ലറികൾക്കു വാങ്ങാം. പല വിദേശ രാജ്യങ്ങളിൽ നിന്നും കൊണ്ടുവരുന്ന സ്വർണം 21 കാരറ്റ് പരിശുദ്ധിയുള്ളവയാണ്. 

എസ്. ആബ്ദുൽ നാസർ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന ട്രഷറർ, ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ–

ഉപയോക്താക്കളുടെ കൈയിലുള്ള ഹാൾമാർക്കിങ് ഇല്ലാത്ത പഴയ സ്വർണത്തിന് കുറഞ്ഞ വില മാത്രമേ ലഭിക്കൂ എന്ന പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇത് അടിസ്ഥാന രഹിതമാണ്. തലമുറകളായി കൈമാറി വരുന്ന പരമ്പരാഗതമായ സ്വർണാഭരണങ്ങളോ ഹാൾമാർക്കിങ് വരുന്നതിനു മുൻപുള്ള സ്വർണാഭരണങ്ങളോ മാറ്റിവാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ അവയുടെ പരിശുദ്ധി അനുസരിച്ചുള്ള വിപണിവില ലഭിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ