LAUNCHPAD

ഡിജി യാത്രാ പദ്ധതിയുമായി കൊച്ചി രാജ്യാന്തര വിമാനത്താവളം; ബയോമെട്രിക് കിയോസ്കുകൾ വഴി മുഖാംഗീകാരം നേടി ഇനി പരിശോധനകളുടെ വിവിധ ഘട്ടം പൂർത്തിയാക്കാം

Newage News

21 Jan 2020

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡിജി യാത്രാ പദ്ധതി നടപ്പാകുന്നു. വിമാനയാത്രക്കാർക്ക് ഒട്ടേറെ തിരിച്ചറിയൽ രേഖകൾ കയ്യിൽ കൊണ്ടുനടക്കാതെ ബയോമെട്രിക് കിയോസ്കുകൾ വഴി മുഖാംഗീകാരം നേടി പരിശോധനകളുടെ വിവിധ ഘട്ടം പൂർത്തിയാക്കാനാകുന്നതാണ് ഡിജി യാത്ര.

ഇതിനുള്ള ബയോമെട്രിക് കിയോസ്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി(സിയാൽ‌) ആരംഭിച്ചു. 30 കോടി രൂപയോളമാണു പദ്ധതിയുടെ ചെലവ്. ആദ്യഘട്ടത്തിൽ ആഭ്യന്തര യാത്രകൾക്കായിരിക്കും (ടെർമിനൽ 1)  ഡിജിയാത്രാ സംവിധാനം പ്രയോജനപ്പെടുത്തുക.

ഒട്ടേറെ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയിട്ടുള്ള ഡിജി യാത്ര ഇന്ത്യയിലെ മറ്റു പ്രമുഖ വിമാനത്താവളങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടന്നുവരുകയാണ്. യാത്രക്കാരുടെ സമയലാഭത്തിനു പുറമെ വിമാനത്താവളക്കമ്പനികളുടെയും വിമാനക്കമ്പനികളുടെയും ചെലവുകളും ഇതുവഴി കുറയ്ക്കാം.

ഡിജി യാത്രയുടെ വിവിധ ഘട്ടങ്ങൾ

ഡിജി യാത്രാ ഐഡി ഉണ്ടാക്കൽ

പ്രത്യേകം സ്ഥാപിച്ചിട്ടുള്ള രജിസ്ട്രേഷൻ കിയോസ്കുകളിൽ പേര്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യാം. തുടർന്ന് യാത്രക്കാരന്റെ മുഖവും കണ്ണുകളും സ്കാൻ ചെയ്യും. തുടർന്ന് യാത്രക്കാരന് ഡിജി ഐഡി എസ്എംഎസ് ആയോ ഇമെയിലിലോ ലഭിക്കും.

ആധാർ കാർഡിനു പകരം പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയവയും ഉപയോഗിക്കാം. ആധാർകാർഡ് വഴി റജിസ്റ്റർ ചെയ്യുന്നവർക്ക് 5 വർഷം വരെയും മറ്റു അംഗീകൃത കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഒരു വർഷം വരെയും ഈ ഐഡി ഉപയോഗിക്കാം.

ടിക്കറ്റ് ബുക്കിങ്

ഡിജി ഐഡി ലഭിച്ച യാത്രക്കാർക്ക് ഈ ഐഡി ഉപയോഗപ്പെടുത്തി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രാജ്യാന്തര യാത്രക്കാർ പാസ്പോർട്ട് നമ്പറും നൽകണം. ഡിജി ഐഡി ഇല്ലാതെ ടിക്കറ്റു ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്താവളത്തിലെത്തി കിയോസ്കിൽ റജിസറ്റർ ചെയ്യണം.

ഇതിനായി ബോർഡിങ് കാർഡും അംഗീകൃത ഐഡി കാർഡും സുരക്ഷാ ഉദ്യോഗസ്ഥനെ കാണിച്ച് ബോധ്യപ്പെടുത്തണം. മൊബൈൽ നമ്പർ നൽകി കിയോസ്കിൽ രജിസ്റ്റർ ചെയ്യാം. മുഖാംഗീകാരം നേടിയ ശേഷം ഡിജി ഐഡി ലഭിക്കുന്നു.

വിമാനത്താവളത്തിൽ

ഡിജി യാത്രക്കാർക്ക് പ്രത്യേക ഇ ഗേറ്റിലൂടെ പ്രവേശനം. ഡിജിറ്റൽ യാത്രാ, ബയോമെട്രിക് പരിശോധനകൾക്കു ശേഷം ഗേറ്റ് തുറക്കുന്നു. ബാഗേജ് ഡ്രോപ് കൗണ്ടറിൽ പരിശോധനകൾക്കു ശേഷം ബാഗേജ് നിക്ഷേപിക്കാൻ അനുമതി. ബ്ഗേജ് ക്ലെയിം സ്ലിപ് യാത്രക്കാരന് ലഭിക്കുന്നു. 

സുരക്ഷാ പരിശോധനാ കൗണ്ടറിൽ ഹാൻഡ് ബാഗും മറ്റു വസ്തുക്കളും എക്സ്റേ പരിശോധനയ്ക്കു വിധേയമാക്കുന്നു. മെറ്റൽ ഡിറ്റക്ടർ പരിശോധനകൾ പൂർത്തിയാക്കി ഹാൻഡ് ബാഗുമായി സെക്യൂരിറ്റി ലൗ‍ൻജിലേക്ക്. അറിയിപ്പു ലഭിക്കുന്നതോടെ ബോർഡിങ് ഗേറ്റിലെ ബയോമെട്രിക് പരിശോധനകൾക്കു ശേഷം വിമാനത്തിലേക്ക്.

ഭാവിയിൽ, വിമാനത്തിൽ കയറുന്നതിനു തൊട്ടുമുൻപുള്ള പരിശോധനയും സ്മാർട്ഫോണോ ടാബോ വഴി ബയോമെട്രിക് പരിശോധനയിലൂടെയാകും. ഓരോ യാത്രക്കാരന്റെയും ഡിജി ഐഡി വിമാനക്കമ്പനികൾ സുരക്ഷിതമായി സൂക്ഷിക്കും. ഓരോ യാത്രയ്ക്കും ഇത് വിമാനത്താവളത്തിലെ സിസ്റ്റത്തിലേക്കു കൈമാറും. വിമാനം പുറപ്പെട്ട് 30 ദിവസങ്ങൾ കഴിയുന്നതോടെ ഈ വിവരങ്ങൾ വിമാനത്താവളത്തിലെ സിസ്റ്റത്തിൽനിന്ന് മറയുകയും ചെയ്യും. 

സർക്കാരിനോ ബ്യൂറോ ഓഫ് ഇമിഗ്രേഷനോ അന്വേഷണ ഉദ്യോഗസ്ഥർക്കോ വിമാനക്കമ്പനിയുടെ അനുതിയോടെ ഡിജി രേഖകൾ പരിശോധിക്കാം. ഡിജി ഐഡി ടിക്കറ്റിലോ ബോർഡിങ് പാസിലോ പ്രദർശിപ്പിക്കരുത്. 

നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരത്തിൽ ബയോമെട്രിക് മുഖാംഗീകാര കിയോസ്കുകൾ സ്ഥാപിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തയാറെടുക്കുകയാണ്. ഇത്തരത്തിൽ വിവിധ കേന്ദ്രങ്ങളിൽ കിയോസ്കുകൾ സ്ഥാപിക്കുന്നതിലൂടെ വിമാനയാത്ര എളുപ്പവും വേഗത്തിലുമുള്ളതാക്കാൻ സാധിക്കും. വിമാനത്താവളങ്ങളിലെ തിരക്കു കുറയ്ക്കാനും സാധിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story